കോട്ടയം: ഇ പി ജയരാജന്റെ വ്യാജ ആത്മകഥാ കേസില്‍ ഒന്നാം പ്രതി ഡിസി ബുക്സിലെ മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ എ വി ശ്രീകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ശ്രീകുമാറിനെ തിങ്കളാഴ്ച വരെ അറസ്റ്റു ചെയ്യില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ശ്രീകുമാറാണ് ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തി ചാനലിനു വാര്‍ത്തയായി നല്‍കിയതെന്ന എന്ന കോട്ടയം എസ്പിയുടെ അന്വേഷണം റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് കേസെടുത്തത്. കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥയുടെ ഭാഗങ്ങളെന്ന പേരില്‍ ചില വിവരങ്ങള്‍ നവംബറില്‍ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലാണ് പുറത്തുവന്നത്. എന്നാല്‍ ഇത് താന്‍ എഴുതിയതല്ലെന്ന് ഇ പി ജയരാജന് നിലപാടെടുത്തു. ജയരാജന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: