ബെലഗാവി: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിന്റെ പേരില്‍ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി കഷ്ണങ്ങളാക്കി യുവതി.കർണ്ണാടകയിലെ ബെലഗാവിക്കടുത്ത് ചിക്കോടി ഉമറാണി ഗ്രാമത്തിലാണ് സംഭവം. പ്രതി സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭർത്താവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. മൃതദേഹം വീട്ടില്‍ സൂക്ഷിച്ചാല്‍ താൻ പോലീസിന്റെ പിടിയിലാകുമെന്ന് സാവിത്രി ഭയപ്പെട്ടതിനാലാണ് മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലാക്കി പറമ്ബില്‍ ഉപേക്ഷിച്ചത്.പിന്നീട് പ്രതി തന്നെ അവരു ശരീരത്തിലെയും തറയിലെയും ചോരപ്പാടുകള്‍ കഴുകി കളയുകയും സ്ഥലം വൃത്തിയാക്കി കുളിക്കുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം കത്തിച്ച് ചാരം കുപ്പയിലേക്ക് വലിച്ചെറിഞ്ഞു.
ഇയാളെ കൊല്ലാനുപയോഗിച്ച ആയുധം കഴുകി ഒളിപ്പിച്ചു.ഭർത്താവിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംഭവത്തിനിടെ ഉണർന്ന മകളോട് എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്നും സാവിത്രി അവർ മുന്നറിയിപ്പ് നല്‍കി. നേരം വെളുക്കുന്നതുവരെ കൊലപാതകത്തിന്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ല.പറമ്ബില്‍ മൃതദേഹം കണ്ട നാട്ടുകാർ ചിക്കോടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഭർത്താവിന്റെ പീഡനവും ചൂഷണവും മടുത്താണ് താൻ ഈ പ്രവൃത്തി ചെയ്തതെന്ന് കേസിലെ പ്രതി സാവിത്രി പോലീസിനോട് സമ്മതിച്ചു.
ഭർത്താവ് എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. മദ്യത്തിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് അയാള്‍ എന്നെ പീഡിപ്പിക്കുകയായിരുന്നു. കൂടാതെ, പണത്തിനായി മറ്റൊരാളുടെ കൂടെ കിടക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനെല്ലാം ശേഷവും ഭർത്താവ് തന്നെ വിടാതെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതാണ് കൃത്യം ചെയ്തതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. കുട്ടികളെ കേസിലേക്ക് വലിച്ചിഴക്കരുതെന്നും അവരെ വെറുതെ വിടണമെന്നും സാവിത്രി പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: