Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടത് ഭീകരത കൊടികുത്തിവാണ ഗഡ്ചിരോളിക്കാര്‍ ഇനി ബസില്‍ യാത്ര ചെയ്യും; എഴുപത്തഞ്ചാണ്ടിന് ശേഷം സഞ്ചാരസ്വാതന്ത്ര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 08:28 am IST
in India

മുംബൈ: ഇടത് ഭീകരത കൊടികുത്തിവാണ ഗഡ്ചിരോളിയില്‍ 75 വര്‍ഷത്തിന് ശേഷം ബസ് സര്‍വീസ് ആരംഭിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴരപ്പതിറ്റാണ്ടിന് ശേഷമാണ് ഗഡ്ചിരോളിക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുന്നത്. അതിര്‍ത്തി ജില്ലയായ ഗഡ്ചിരോളി ഇനി അവസാനത്തേതല്ല, മാവോയിസ്റ്റ് മുക്തമാകുന്ന ആദ്യ ജില്ലയാണെന്ന് ബസ് സര്‍വീസിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനം പൂര്‍ണമായും മാവോയിസ്റ്റ് ഭീകരതയില്‍ നിന്ന് മുക്തമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും വികസനത്തിലേക്കുമുള്ള ബസ് റൂട്ടാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗട്ട- ഗര്‍ദെവാഡ- വാംഗെതൂരി റൂട്ടിലും വിദര്‍ഭ മേഖലയില്‍ വാംഗെതൂരി- ഗര്‍ദെവാഡ- ഗട്ട- അഹേരി റൂട്ടിലുമാണ് മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (എംഎസ്ആര്‍ടിസി) ബസ് സര്‍വീസ് ആരംഭിച്ചത്. മഹാരാഷ്‌ട്രയെ നേരിട്ട് ഛത്തിസ്ഗഡുമായി ബന്ധിപ്പിക്കുന്ന റൂട്ടാണിത്.

മാവോയിസ്റ്റുകള്‍ പോലീസിന് മുന്നില്‍ കീഴടങ്ങുന്നത് നിത്യസംഭവമാണ്. നിരോധിത സംഘടനകളില്‍ പുതിയ ആളുകള്‍ ചേരുന്നില്ല. മാവോയിസ്റ്റുകളുടെ സ്വാധീനം കുറയുകയാണ്, ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കി ഗഡ്ചിരോളിയെ ആദ്യ ജില്ലയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് വിമല ചന്ദ്ര സിദാം എന്ന താരക്ക ഉള്‍പ്പെടെ 11 പേര്‍ നേരത്തെ മുഖ്യമന്ത്രിക്ക് മുന്നില്‍ കീഴടങ്ങി. 1.03 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഇവര്‍ ഗഡ്ചിരോളിയില്‍ സുരക്ഷാ സൈനികരെ ആക്രമിച്ച കേസിലെ പ്രതികളാണ്. മാവോയിസ്റ്റുകളുടെ ദണ്ഡകാരണ്യ സോണല്‍ കമ്മിറ്റി അംഗമായ താരക്ക 38 വര്‍ഷമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്ന ആളാണ്.

Tags: GadchiroliFreedom of movementleft terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാണ്ഡമാലിൽ സുരക്ഷാ സേനയ്‌ക്ക് വൻ വിജയം ; രണ്ട് കുപ്രസിദ്ധ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

India

പതിറ്റാണ്ടുകളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രം; കത്തേഝാരി ഗ്രാമം ഇന്ന് വികസനത്തിന്റെ പാതയിൽ, ആദ്യമായി ബസ് സര്‍വീസ് ആരംഭിച്ചു

India

അപകടകാരിയായ തരാക്ക സിദം ഉള്‍പ്പെടെ ഗഡ്ചിറോളി മേഖലയിലെ 11 മാവോയിസ്റ്റുകള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തില്‍ കീഴടങ്ങി

India

മഹാരാഷ്‌ട്രയില്‍ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.