Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാവിത്രിഭായി ഫൂലെ: ഭാരതത്തിന്റെ വിദ്യാജ്യോതി

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ സാമൂഹ്യപരിഷ്‌കര്‍ത്താവായ വനിതയുടെ നാമം അനശ്വരമാക്കുകയാണ് സാവിത്രിഭായ് ഫൂലെ. പൂനെ സര്‍വ്വകലാശാല. സാവിത്രിക്കുള്ള മരണാനന്തര ബഹുമതിയായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ 2014-ല്‍ പൂനെ സര്‍വ്വകലാശായുടെ പേര് സാവിത്രി ബായ് ഫൂലെ പൂനെ സര്‍വ്വകലാശാല എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 07:00 am IST
in Samskriti

വനിതാ വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും അവരുടെ അവകാശ സംരക്ഷണത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന സാവിത്രിഭായി ഫൂലെയുടെ ജന്മദിനമാണിന്ന്. ലക്ഷ്മി – പാട്ടീല്‍ ദമ്പതികളുടെ നാലുമക്കൡ ഇളയവളായി 1831 ജനുവരി മൂന്നിന് പഴയ ബോംബെ പ്രസിഡന്‍സി(മഹാരാഷ്‌ട്ര)യിലെ സതാര ജില്ലയിലെ നൈഗാവ് ഗ്രാമത്തില്‍ ജനിച്ച സാവിത്രിഭായ് ഭാരതത്തിലെ ആദ്യ വനിതാ പാഠശാലയിലെ ആദ്യ വിനത അധ്യാപികയാണ്. ഇത് കൂടാതെ ആധുനിക മറാഠി കവിതയിലെ അഗ്രഗാമിയായും ഈ വനിതാരത്‌നം വിശേഷിപ്പിക്കപ്പെടുന്നു.

ശൈശവ വിവാഹം സര്‍വ്വസാധാരണമായ പത്തൊമ്പതാം നൂറ്റാണ്ടില്‍ സാവിത്രിയെ ജ്യോതിറാവു ഫൂലേ വിവാഹം കഴിച്ചതോടെയാണ് അവര്‍ സാവിത്രിഭായ് ഫൂലേ ആയത്. വധുവിന് പത്തും വരന് 13-ഉം വയസ്സായിരുന്നു. വിവാഹസമയത്ത് സാവിത്രിഭായി നിരക്ഷരയായിരുന്നു. ജ്യോതിറാവു ഫൂലേ ആണ് സാവിത്രിയേയും ബന്ധുവായ സഗുണാഭായിയേയും പഠിക്കാന്‍ പ്രേരിപ്പിച്ചതും പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചതും.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കളായ സഖാറാം യശ്വന്ത് പരഞ്ജ്പെ, കേശവ് ശിവറാം ഭവല്‍ക്കര്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശപ്രകാരം അധ്യാപന പരിശീലനം നേടി. അഹമ്മദ്നഗറിലെ സിന്തിയ ഫരാര്‍ എന്ന അമേരിക്കന്‍ മിഷനറി നടത്തിയിരുന്ന ഒരു സ്ഥാപനത്തിലും ഒരു സാധാരണ സ്‌കൂളിലുമായിരുന്നു അവരുടെ പരിശീലനം. അങ്ങനെയാണ് സാവിത്രി ഭാരതത്തിലെ ആദ്യഅധ്യാപിക ആയി മാറിയത്.

പൂനെയില്‍ 1848-ല്‍ താത്യാസാഹേബ് ഭിഡെയുടെ വസതിയിലാണ് പെണ്‍കുട്ടികള്‍ക്കായി ആദ്യത്തെ സ്‌കൂള്‍ ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സാവിത്രിബായിയും ജ്യോതിറാവു ഫൂലെയും മുന്‍കൈയെടുത്ത് രണ്ട് വിദ്യാഭ്യാസ ട്രസ്റ്റുകള്‍ സ്ഥാപിച്ചു. പൂനെയിലെ നേറ്റീവ് മെയില്‍ സ്‌കൂള്‍, സൊസൈറ്റി ഫോര്‍ പ്രൊമോട്ടിംഗ് ദി എഡ്യൂക്കേഷന്‍ ഓഫ് മഹര്‍ എന്നിവയിലൂടെ അവര്‍ സ്‌കൂളുകളെ കോര്‍ത്തിണക്കി.

എഴുത്തുകാരിയും കവയിത്രിയും കൂടിയായിരുന്നു സാവിത്രി. 1854-ല്‍ കാവ്യ ഫൂലെ, 1892-ല്‍ ബവന്‍ കാശി സുബോധ് രത്‌നാകര്‍ എന്നീ കാവ്യഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘പോകൂ, വിദ്യാഭ്യാസം നേടൂ’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ കവിത സമൂഹത്തിന്റെ താഴേത്തട്ടില്‍പ്പെട്ടവരെ വിദ്യാഭ്യാസം നേടി സ്വയം ഉയരാന്‍ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കാവ്യ ഫൂലെ 1934-ലും, ബവന്‍ കാശി സുബൊധ് രത്നാകര്‍ 1982ലും പുനഃപ്രസിദ്ധീകരിക്കപ്പെട്ടു.

വനിതകളുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്‌ക്കു വേണ്ട അവബോധം സൃഷ്ടിക്കുന്നതിനായി അവര്‍ സ്ഥാപിച്ചതാണ് മഹിളാ സേവാ മണ്ഡലം. ഒരു തരത്തിലുമുള്ള വേര്‍തിരിവുകളില്ലാതെ സ്ത്രീകള്‍ക്ക് ഒത്തുചേരാവുന്ന ഇടമായിരുന്നു മഹിളാ സേവാ മണ്ഡലം. ഉച്ചനീചത്വങ്ങളില്ലാതെ, മഹിളാ സേവാമണ്ഡലത്തില്‍ പങ്കെടുത്ത എല്ലാ സ്ത്രീകളും ഒരേ പായയില്‍ ഇരിക്കുകയെന്നത് അക്കാലത്ത് വലിയ പരിഷ്‌കരണവും വനിതാ ശാക്തീകരണവും ആയിരുന്നു. ബ്രാഹ്മണ വിധവകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ കഴിയുന്ന ഒരു വനിതാ അഭയകേന്ദ്രം തുറന്ന സാവിത്രി ശൈശവ വിവാഹത്തിനെതിരായും വിധവാ പുനര്‍വിവാഹത്തിനു വേണ്ടിയും പ്രചാരണവും നടത്തി.

കുട്ടികള്‍ സ്‌കൂളില്‍ വരുന്നത് പ്രോത്സാഹിപ്പിക്കാനും പഠനം നിര്‍ത്തി പോവുന്നത് തടയാനും സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സമ്പ്രദായവും ഗ്രാന്റും ഭാരത്തില്‍ ആദ്യമായി തുടങ്ങിയതും സാവിത്രി ആയിരുന്നു.

പൂനെയില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ മാതാ സാവിത്രിഭായി മകനോടൊപ്പം ഒരു ആശുപത്രി തുടങ്ങി. രോഗികളെ അവര്‍ സ്വയം പരിചരിച്ചു. അങ്ങനെ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗബാധിതയായി 1897 മാര്‍ച്ച് 10ന് അവര്‍ അന്തരിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ സാമൂഹ്യപരിഷ്‌കര്‍ത്താവായ ഈ വനിതയുടെ നാമം അനശ്വരമാക്കുകയാണ് സാവിത്രിഭായ് ഫൂലെ പൂനെ സര്‍വ്വകലാശാല. സാവിത്രിക്കുള്ള മരണാനന്തര ബഹുമതിയായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ 2014-ല്‍ പൂനെ സര്‍വ്വകലാശായുടെ പേര് സാവിത്രി ബായ് ഫൂലെ പൂനെ സര്‍വ്വകലാശാല എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു.

നിരന്തരം പ്രയത്‌നിക്കുകയും അതോടൊപ്പം ഏറെ പഠിക്കുകയും തന്റെ അറിവുകള്‍ സമാജനന്മയ്‌ക്കായി പങ്കുവയ്‌ക്കുകയും ചെയ്ത സാവിത്രിഭായിയുടെ ജീവിതത്തെ അനുസ്മരിപ്പിക്കുന്നതാണ് യഃ ക്രിയാവാന്‍ സഃ പണ്ഠിതഃ എന്ന സര്‍വകലാശാലയുടെ ആദര്‍ശസൂക്തം. 1998-ല്‍ സാവിത്രിഭായിയുടെ ബഹുമാനാര്‍ത്ഥം ഭാരത സര്‍ക്കാര്‍ തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.

Tags: Social ReformerVidyajyoti of IndiaSavitribai PhuleWomen's Education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാവിത്രിബായ് ഫുലെയുടെയും റാണി വേലു നാച്ചിയാരുടെയും ജന്മവാര്‍ഷിക ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

കൊയിലേര്യന്‍ സുമുഖന്റെ മകള്‍ വിമലയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന തിരൂര്‍ ദിനേശ്‌
Vicharam

കൊയിലേര്യന്‍ കാഞ്ഞിരന്‍: മലബാറിന്റെ ‘അയ്യന്‍കാളി’

Main Article

നാളെ പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന തിലകം

Kerala

ക്രൈസ്തവരുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു, വി. ചാവറയച്ചന്‍ നവോത്ഥാന നായകന്‍

India

സാമൂഹ്യ പരിഷ്കർത്താവ് ജ്യോതിറാവു ഫൂലെയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ആദരമർപ്പിച്ചു 

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.