ലണ്ടന്‍: ബ്രെന്റ്ഫോര്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടി വിജയിച്ചുക്കൊണ്ട് ആഴ്സണല്‍ പ്രീമിയര്‍ ലീഗ് പട്ടികയുടെ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ആഴ്സണല്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചത്.
മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ബ്രയാന്‍ എംബ്യൂമോയുടെ ഗോളില്‍ ബ്രെന്റ്ഫോര്‍ഡ് മുന്നിലെത്തി. 29-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ ആഴ്സണലിന്റെ തിരിച്ചടി. ആദ്യ പകുതി 1-1 സമനിലയില്‍ തീര്‍ന്നു. ആഴ്സണല്‍ ലീഡ് നേടിക്കൊണ്ടായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കം. 50-ാം മിനിറ്റില്‍ മിക്കേല്‍ മെറിനോ ഗോള്‍ നേടി. മൂന്ന് മിനിറ്റിനകം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ലീഡ് വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: