ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ രണ്ട് കോളേജുകൾക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. വീർ സവർക്കറിന്റെയും സുഷമ സ്വരാജിന്റെയും പേരിലുള്ള കോളേജുകൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. നജഫ്ഗഢിലെ വെസ്റ്റ് ഡൽഹി കാമ്പസിൽ വീർ സവർക്കർ കോളേജും ഫത്തേപൂർ ബേരിയിലെ ഈസ്റ്റ് ഡൽഹി കാമ്പസിൽ സുഷമ സ്വരാജിന്റെ പേരിലുള്ള പെൺകുട്ടികളുടെ കോളേജും സ്ഥാപിക്കപ്പെടുന്നു.ഈ കോളേജുകൾ തുടങ്ങാനുള്ള തീരുമാനം 2021-ൽ ഡൽഹി സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ എടുത്തതാണ്. സർവകലാശാലയിൽ പുതിയ കോഴ്സുകളും വിപുലീകരണ പദ്ധതികളും നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതികൾ.
ഡൽഹി സർവകലാശാലയിൽ 600 കോടിയിലധികം രൂപയുടെ മൂന്നു പുതിയ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. കിഴക്കൻ ഡൽഹിയിലെ സൂരജ്‌മൽ വിഹാറിലെ ഈസ്റ്റേൺ കാമ്പസിലെ അക്കാദമിക് ബ്ലോക്കും, ദ്വാരകയിലെ വെസ്റ്റേൺ കാമ്പസിലെ അക്കാദമിക് ബ്ലോക്കും, നജഫ്ഗഢിലെ റോഷൻപുരയിൽ അത്യാധുനിക വിദ്യാഭ്യാസ സൗകര്യങ്ങളുള്ള വീർ സവർക്കർ കോളേജ് കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രി ജനുവരി 3-ന് ഡൽഹിയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അശോക് വിഹാറിലെയും സ്വാഭിമാൻ അപ്പാർട്ടുമെന്റിൽ പുതുതായി നിർമിച്ച 1675 ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
നൗറോജി നഗറിലെ വേൾഡ് ട്രേഡ് സെന്റർ, സരോജിനി നഗറിലെ ജിപിആർഎ ടൈപ്പ്-2 ക്വാർട്ടേഴ്സ് തുടങ്ങിയ നഗര പുനർവികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഡൽഹിയിലെ ദ്വാരകയിൽ 300 കോടി രൂപ ചെലവിൽ നിർമിച്ച സിബിഎസ്ഇയുടെ സംയോജിതം ഓഫീസ് സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അത്യാധുനിക ഓഫിസുകൾ, ഓഡിറ്റോറിയം, ഡേറ്റാകേന്ദ്രം, സമഗ്ര ജലപരിപാലന സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഡൽഹി സർവകലാശാലയിൽ 600 കോടിയിലധികം രൂപയുടെ മൂന്നു പുതിയ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. കിഴക്കൻ ഡൽഹിയിലെ സൂരജ്‌മൽ വിഹാറിലെ ഈസ്റ്റേൺ കാമ്പസിലെ അക്കാദമിക് ബ്ലോക്കും, ദ്വാരകയിലെ വെസ്റ്റേൺ കാമ്പസിലെ അക്കാദമിക് ബ്ലോക്കും, നജഫ്ഗഢിലെ റോഷൻപുരയിൽ അത്യാധുനിക വിദ്യാഭ്യാസ സൗകര്യങ്ങളുള്ള വീർ സവർക്കർ കോളേജ് കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: