Cricket

അഞ്ചാം ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി,ഇന്ത്യന്‍ ടീമിനെ ജസ്പ്രീത് ബുംറ നയിക്കും

പരമ്പരയിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ വെറും 31 റണ്‍സാണ് രോഹിത്തിന് നേടാനായത്

Published by

സിഡ്‌നി : ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പിന്മാറി. മോശം ഫോമാണ് കാരണം.

പിന്മാറുന്നുവെന്ന വിവരം രോഹിത് ശര്‍മ സെലക്ടര്‍മാരെ അറിയിച്ചു.ഈ സാഹചര്യത്തില്‍ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും.രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമില്‍ എത്തും.

പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ വിജയിച്ചു. രോഹിത് ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റില്‍ ഫോളോഓണും തോല്‍വിയും ഒഴിവായത് നേരിയ വ്യത്യാസത്തിനാണ്.

പരമ്പരയിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ വെറും 31 റണ്‍സാണ് രോഹിത്തിന് നേടാനായത്. കഴിഞ്ഞ പതിനഞ്ച് ടെസ്റ്റിനിടെ 10 തവണ രോഹിത് ഒറ്റയക്കത്തിനാണ് പുറത്തായത്. വെളളിയാഴ്ചയാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by