ഷിംല : ഹിമാചൽ പ്രദേശിലെ സമാധാനം തകർക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളാണെന്ന് ഹിമാചൽ പ്രദേശ് അൽപ്സാംഖ്യക് കല്യാൺ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് എസ്എൻഎ ഗിലാനി . വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഹിമാചൽ പ്രദേശിൽ മുസ്ലീം പള്ളികളും ശ്മശാനങ്ങളും നിർമ്മിച്ച് സാമൂഹിക ഘടനയെ തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
താനൊരു മുസ്ലീമാണെങ്കിലും ഹിമാചൽ പ്രദേശിലെ ഹിന്ദു സ്ത്രീകളുടെ സുരക്ഷയിലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു . ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ ഇത്തരത്തിൽ വന്ന തീവ്ര ഇസ്ലാമിസ്റ്റുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് തട്ടി കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ധരംപൂർ പള്ളിയാണ് സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളുടെയും ആസ്ഥാനം . ആർമി സ്റ്റേഷൻ ഹെഡ്ക്വാർട്ടർ കസൗലി, ആർമി സ്റ്റേഷൻ ധിക്സായി, സപതു, സോളൻ എന്നിവയുൾപ്പെടെ ധരംപൂരിന് ചുറ്റും നിരവധി സൈനിക സ്റ്റേഷനുകളുണ്ട്. ധരംപൂരിൽ ഒരു സിആർപിഎഫ് കേന്ദ്രവുമുണ്ട്. ഇവയ്ക്കെല്ലാം ധരംപൂർ ജാമിയ മസ്ജിദിൽ നിന്ന് ഭീഷണിയുണ്ടെന്നും ‘ ഗിലാനി പറഞ്ഞു.
“പുറത്തുനിന്ന് നൂറുകണക്കിന് മുസ്ലീങ്ങൾ എല്ലാ വെള്ളിയാഴ്ചയും ധരംപൂർ പള്ളിയിൽ വരുന്നു. അവരാരും ധരംപൂരിൽ താമസിക്കുന്നവരല്ല. ധരംപൂരിൽ മൂന്ന് മുസ്ലീം കുടുംബങ്ങൾ മാത്രമേയുള്ളൂ . സംസ്ഥാനത്ത് മുസ്ലീം ജനസംഖ്യ കുറവായിരിക്കെ ഇത്രയും വലിയ പള്ളികൾ നിർമ്മിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ‘ അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ സൈനിക കേന്ദ്രങ്ങൾ സംരക്ഷിക്കാനും ഹിന്ദു സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാന സർക്കാരിന് താൽപ്പര്യമുണ്ടെങ്കിൽ ധരംപൂർ ജാമിയ മസ്ജിദ് അടച്ചുപൂട്ടണം. ആവശ്യമായ അനുമതി വാങ്ങിയ ശേഷമാണോ ധരംപൂർ മസ്ജിദ് നിർമിച്ചതെന്ന് സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദ് പണിയാൻ അനുമതി വാങ്ങിയിട്ടില്ലെന്ന് കണ്ടാൽ സഞ്ജൗലിയിലെ അനധികൃത മസ്ജിദ് തകർത്തത് പോലെ പൊളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: