India

‘ ഇതാണ് ആത്മവിശ്വാസമുള്ള, ഉയിർത്തെഴുന്നേൽക്കുന്ന, ഉയർന്നുവരുന്ന ഇന്ത്യ. ജയ് ഹിന്ദ് ‘ ; ഗുകേഷിനെ അഭിനന്ദിച്ച് അദാനി

Published by

ചെന്നൈ : ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിനെയും മാതാപിതാക്കളെയും സന്ദർശിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി . കൂടിക്കാഴ്‌ച്ചയുടെ ദൃശ്യങ്ങൾ അദാനി എക്‌സിൽ പങ്ക് വച്ചിട്ടുണ്ട്. ഗുകേഷിനെപ്പോലുള്ള പ്രതിഭകൾ പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നതായും അദാനി പോസ്റ്റിൽ കുറിച്ചു.

“ലോക ചെസ് ചാമ്പ്യൻ @DGukesh ന്റെ വിജയഗാഥയെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട് . ഗുകേഷിന്റെ മാതാപിതാക്കളായ ഡോ രജനീകാന്തിനെയും ഡോ പത്മാവതിയെയും കണ്ടുമുട്ടിയത് പ്രചോദനം നൽകുന്നതാണ്, അവരുടെ ത്യാഗങ്ങളാണ് ഗുകേഷിന്റെ വിജയത്തിന് അടിത്തറയിട്ടത് ”അദാനി തന്റെ പോസ്റ്റിൽ കുറിച്ചു.

വെറും 18-ാം വയസ്സിൽ, ഗുകേഷിന്റെ സമചിത്തതയും മിടുക്കും ഇന്ത്യയുടെ അജയ്യമായ യുവത്വത്തിന്റെ തെളിവാണ്. പതിറ്റാണ്ടുകളായി ആഗോള ചെസിൽ ആധിപത്യം സ്ഥാപിക്കാൻ സജ്ജരായ ചാമ്പ്യന്മാരുടെ ഒരു സൈന്യത്തെ കെട്ടിപ്പടുക്കുകയാണ് ഇന്ത്യ. അദ്ദേഹത്തെപ്പോലുള്ള പ്രതിഭകൾ പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നതാണ്. ഇതാണ് ആത്മവിശ്വാസമുള്ള, ഉയിർത്തെഴുന്നേൽക്കുന്ന, ഉയർന്നുവരുന്ന ഇന്ത്യ. ജയ് ഹിന്ദ്!” അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട് ഇന്ത്യയിലെ ചെസ് തലസ്ഥാനമായി മാറി .ഒരിക്കൽ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടായാൽ അത് നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ആന്തരിക ശക്തി നൽകും. സ്വപ്നം കാണുന്ന ആളുകൾ എപ്പോഴും കഠിനാധ്വാനം ചെയ്യുമെന്നും ഗൗതം അദാനി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by