കൊച്ചി: പിഎസ്സി പട്ടികയില്‍ പേരുണ്ടായിട്ടും നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുന്നതിന് പണം കണ്ടെത്താന്‍ പിച്ചച്ചട്ടിയുമായി ഉദ്യോഗാര്‍ത്ഥികളുടെ സമരം.
എറണാകുളം വഞ്ചി സ്ക്വയറിലായിരുന്നു ഇന്നലെ സമരം നടത്തിയത്. നിയമനത്തിനായി സുപ്രീംകോടതിയെ സമീപിക്കാതെ രക്ഷയില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. വിദ്യാഭ്യാസ മന്ത്രിയെ പലവട്ടം കണ്ടിരുന്നു. ശമ്പളം നല്കാന് പണം ഇല്ലെന്നാണ് മന്ത്രി പറയുന്നത്.
വകുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ പറയുന്നത് കോടതി നിയമനം നടത്തുമെന്നും. അതിനാല്‍ ഇനിയും നിയമ പോരാട്ടം നടത്തുകയേ രക്ഷയുള്ളൂവെന്നും സമരസമിതി കണ്‍വീനര്‍ ടിന്റൂ സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: