ചേര്‍ത്തല : അര്‍ത്തുങ്കല്‍ തുറമുഖ പദ്ധതിയുടെ പൂര്‍ത്തികരണത്തിനുള്ള തടസങ്ങള്‍ മാറുന്നു. മുന്നാം ഘട്ട നവീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചതിന് പിന്നാലെ നി
ര്‍മാണ പുരോഗതി വിലയിരുത്തി കേന്ദ്ര ഫിഷറീസ് വകുപ്പ് സഹ മന്ത്രി ജോര്‍ജ് കുര്യനെത്തി. ഇന്നലെ രാവിലെയാണ് മന്ത്രി ഫിഷറീസ് ഹാര്‍ബര്‍ സന്ദര്‍ശിച്ചത്. തുറമുഖ ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് അവലോകന യോഗത്തില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മത്സ്യ തൊഴിലാളികളുമായി അദ്ദേഹം ആശയ വിനിമയം നടത്തി . പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുന്നതിനായി ഹാര്‍ബറുമായി ബന്ധപ്പെട്ട ഉന്നതല ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുറമുഖം സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായീ പൂര്‍ത്തിയാക്കിയ ടോയിലറ്റ് ബ്ലോക്ക്, ഐസ് പ്ലാന്റ്, മുതലായവ സന്ദര്‍ശിച്ചു .കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 150.73 കോടി രൂപയുടെ നിര്‍മാണത്തിന് അനുമതി നല്‍കിയതോടെയാണ് മുടങ്ങിക്കിടന്ന ഹാര്‍ബര്‍ നിര്‍മാണം പുനരാരംഭിക്കാന്‍ വഴി തെളിഞ്ഞത്.
ഹാര്‍ബര്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.എ. മുഹമ്മദ് അന്‍സാരി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം.ടി. രാജീവ്, നബാര്‍ഡ് ഡിഡിഎം പ്രേംകുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. എസ്.സ്വപ്‌ന, അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. പി. സുനില്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വാസുദേവന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. കെ. ബിനോയ്, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി പി. എസ്. ജ്യോതിസ്, നേതാക്കളായ കെ. കൃഷ്ണ കുമാര്‍, അഭിലാഷ് മാപ്പറമ്പില്‍, അരുണ്‍ കെ. പണിക്കര്‍, രാഗ്വിന്‍ചന്ദ്, അനീഷ് കുറ്റിച്ചിറ, വി. ജി. മധുസൂദനന്‍,ആര്‍. രൂപേഷ്, അലക്‌സാണ്ടര്‍, പി. പി. സത്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: