തിരുവനന്തപുരം: ദേശീയ സീനിയര്‍ ബാസ്ക്കറ്റ്ബോളില്‍ കേരള പോലീസില്‍ നിന്നുള്ള ആന്റണി ജോണ്സണ്, കെഎസ്ഇബിയില്‍ നിന്നുള്ള ശ്രീകല ആര്. എന്നിവര്‍ യഥാക്രമം കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളെ നയിക്കും. ഞായറാഴ്ച്ച് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ 74-ാം പതിപ്പ് ഒരാഴ്ച്ച നീണ്ടുനില്‍ക്കും. ഗുജറാത്തിലെ ഭാവ്ഗറില് ആണ് ഇത്തരണത്തെ മത്സരങ്ങള്‍.
ആന്റണി സ്റ്റീഫന്‍ (പുരുഷ ടീം), വിപിന്‍ കെ.(വനിതാ ടീം) എന്നിവരാണ് പരിശീലകര്‍. അനു മോഹന്‍ ദാസ്(കേരള പോലീസ്), തൃശൂര്‍ സ്വദേശി രാഹുല്‍ എന്നിവര്‍ സഹപരിശീലകരാകും. റാണ ജോസ് തളിയത് മാനേജരാകും. കേരളാ പുരുഷടീം ഗ്രൂപ്പ് എയില്‍ തമിഴ്നാട്, ദല്‍ഹി, സര്‍വീസസ്, രാജസ്ഥാന് എന്നിവര്‍ക്കൊപ്പവും വനിതകള്‍ ഗ്രൂപ്പ് ബിയില്‍ തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവര്‍ക്കൊപ്പവും ആണ് മത്സരിക്കുക.
പുരുഷ ടീം:- ആന്റണി ജോണ്സണ് (ക്യാപ്റ്റന്‍) വൈശാഖ് കെ മനോജ്, ജോഷ്വ സുനില്‍ ഉമ്മന്‍, മുഹമ്മദ് ഷിറാസ്, റിജാസ് ടി എം (എല്ലാവരും എറണാകുളത്ത് നിന്ന്) സെജിന്‍ മാത്യു, ശരത് എ.എസ്., ജിഷ്ണു ജി.നായര്‍, ജെറോം പ്രിന്‍സ് ജോര്‍ജ്, ഗ്രിഗോ മാത്യു വര്‍ഗീസ് (എല്ലാവരും തിരുവനന്തപുരം നിന്ന്) നോയല്‍ ജോസ് (കോട്ടയം) ശരത് കൃഷ്ണ എ എസ (പാലക്കാട് ) കോച്ച് ആന്റണി സ്റ്റീഫന്‍ (എറണാകുളം) അസി. കോച്ച് അനു മോഹന്‍ ദാസ് (കേരള പോലീസ്) മാനേജര്‍ റാണാ ജോസ് തളിയത്ത് (എറണാകുളം)
വനിതാ ടീം:- ശ്രീകല ആര്.(ക്യാപ്റ്റന്‍) കവിത ജോസ്, സൂസന് ഫ്ലോറന്റീന (തിരുവനന്തപുരം), ചിപ്പി മാത്യു, ജയലക്ഷ്മി വി.ജെ.(പാലക്കാട്) ഐറിന് എല്‍സ ജോണ്‍, അക്ഷയ ഫിലിപ്പ് (കോട്ടയം), സ്വപ്ന മെറിന് ജിജു, ഒലിവിയ ടി.ഷൈബു(ആലപ്പുഴ), അലീന ആന്റണി(തൃശൂര്‍), അമാന്‍ഡ മരിയ റോച്ച(എറണാകുളം), കൃഷ്ണ പ്രിയ എസ്.എസ്.(പത്തനംതിട്ട). കോച്ച്- വിപിന്‍ കെ (കെഎസ്എസ്സി) അസി.കോച്ച് രാഹുല്‍ (തൃശൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: