മുംബൈ: ജോലിയും കുടുംബജീവിതവും തമ്മില്‍ ബാലന്‍സ് വേണമെന്നും അത് ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിക്കുമെന്നും അതിനെ അംഗീകരിക്കണമെന്നും നമ്മള്‍ ആരും അനശ്വരരല്ലെന്ന് ഓര്‍മ്മിച്ചാല്‍ ജീവിതം ലളിതമായിരിക്കുമെന്നും അദാനി. എല്ലാ ഇന്ത്യക്കാരും ആഴ്ചയില്‍ 70 മണിക്കൂര്‍ നേരം ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് ഉടമയായിരുന്ന നാരായണമൂര്‍ത്തി നടത്തിയ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദാനി.
“ചിലര്‍ നാല് മണിക്കൂര്‍ നേരം വീട്ടില്‍ ചെലവഴിച്ചാല്‍ സന്തോഷം ഉണ്ടാകും. മറ്റ്. ചിലര്‍ എട്ട് മണിക്കൂര്‍ നേരം വീട്ടില്‍ ചെലവഴിച്ചാല്‍ അതില്‍ സന്തോഷം കണ്ടെത്തുന്നവരായിരിക്കും. പക്ഷെ എട്ട് മണിക്കൂര്‍ നേരം നമ്മള്‍ ഭാര്യയോടൊപ്പം ചെലവിട്ടാല്‍ ഭാര്യ ചിലപ്പോള്‍ ഓടിപ്പോയെന്നിരിക്കും.” – അല്‍പം തമാശ കലര്‍ത്തി അദാനി പറഞ്ഞു. അതായത് ആവശ്യത്തിലധികം നേരം കൂടുംബജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ ഔദ്യോഗികരംഗത്തെ വിജയം ഇല്ലാതാകും എന്നും അദാനി വിശ്വസിക്കുന്നു.
എന്റെ ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യുന്നതിലുള്ള നിങ്ങളുടെ സങ്കല്‍പം എന്റെ മേല്‍ അടിച്ചേല്‍പിക്കരുത്. നിങ്ങളുടെ ജോലിയം കുടുംബജീവിതവും ബാലന്‍സ് ചെയ്യുന്നതിലുള്ള നിങ്ങളുടെ സങ്കല്‍പം എന്റെ മേലും അടിച്ചേല്‍പിക്കരുത്. അതായത് ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരും മുന്നോട്ട് പോകണം. നമ്മള്‍ ആരും അമരന്മാരല്ലെന്ന് അറിഞ്ഞാല്‍ ജീവിതം ലഭിതമാകുമെന്നും അദാനി പറയുന്നു.
ഇന്ത്യ ഇന്നും ഒരു ദരിദ്രരാജ്യമാണെന്നും അതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ എല്ലാവരും ആഴ്ചയില്‍ 70 മണിക്കൂര്‍ നേരം ജോലി ചെയ്താല്‍ മാത്രമേ രാജ്യത്തെ സമ്പന്നതയിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ കഴിയൂ എന്ന അഭിപ്രായക്കാരനാണ് ഇന്‍ഫോസിസിന്റെ നാരായണമൂര്‍ത്തി. ജപ്പാന്‍ ആറ്റം ബോബ് വീണ് നശിച്ചിട്ടും സമ്പന്നതയിലേക്ക് വളര്‍ന്നത് അവിടുത്തെ ജനതയുടെ കഠിനാധ്വാനത്തിന്റെ ഫലമായാണെന്നും നാരായണമൂര്‍ത്തി പറയുന്നു. ചെറുപ്പക്കാര്‍ ധാരാളമായുള്ള ഇന്നത്തെ ഇന്ത്യ കഠിനാധ്വാനത്തിലൂടെ ആ അവസരം മുതലാക്കണമെന്ന അഭിപ്രായക്കാരനാണ് നാരായണമൂര്‍ത്തി. താന്‍ കഴിഞ്ഞ 40 വര്‍ഷത്തോടെ ആഴ്ചയില്‍ 70 മണിക്കൂര്‍ നേരം അധ്വാനിച്ച വ്യക്തിയാണെന്നും നാരായണമൂര്‍ത്തി അവകാശപ്പെടുന്നു.
ഈയിടെ എംക്യൂവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ നമിത ഥാപ്പറും നാരായണമൂര്‍ത്തിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കമ്പനിയുടെ ഉടമസ്ഥര്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ അധ്വാനിച്ചാലും കുഴപ്പമില്ലെന്നും അവര്‍ക്ക് അത് കൊണ്ട് നേട്ടമുണ്ടാകുമെന്നും പക്ഷെ സാധാരണ തൊഴിലാളിയില്‍ ഈ നിയമം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും നമിത ഥാപ്പര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: