ന്യൂദെൽഹി:അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് സ്മാരകം പണിയാനുള്ള സ്ഥലം നിർണയിക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. രാഷ്ട്രീയ സ്മൃതി സ്ഥലിലെ സഞ്ജയ് ഗാന്ധി സ്മാരകത്തിന് സമീപമുള്ള സ്ഥലം കേന്ദ്ര പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്തിയ സംഘം മൻമോഹൻ സിംഗിന്റെ കുടുംബവുമായി ചർച്ച ചെയ്ത് സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമായ ഉടനെ സ്ഥലം അനുവദിക്കുന്നതിന്റെ മുമ്പ് സ്മാരകം സ്ഥാപിക്കുന്നതിന് വേണ്ടി ഒരു ട്രസ്റ്റിന് രൂപം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: