ഗോവ: നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗോവ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പത്രക്കാരുമായി സംസാരിക്കവേ ;കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സാംസ്‌കാരികവും ഭൗതികവുമായ ജീവിതത്തില്‍ ഗോവയുമായി സമാനത പുലര്‍ത്തുന്ന കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ആര്‍ലേക്കര്‍, ഗോവയുടെ സമഗ്രമായ പുരോഗതിക്കായി മലയാളിയായ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കാനും മറന്നില്ല.
രാജ്ഭവനില്‍ എത്തിയ ആര്‍ലേക്കറെ അദ്ദേഹത്തിന്റെ പേരില്‍ ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളില്‍ പ്രത്യേകം നടത്തിയ പൂജകളുടെ പ്രസാദവും പട്ടും തുളസിമാലയും നല്‍കിയാണ് ശ്രീധരന്‍പിള്ള സ്വീകരിച്ചത്. നിലവിളക്ക് സമ്മാനിച്ചു
ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: