ന്യൂദൽഹി: സ്വന്തം കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയടക്കം അഞ്ചുപേരെ അറുകൊല ചെയ്ത പ്രതിയെ സെൻട്രൽ ലഖ്നൗ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ രവീണ ത്യാഗിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. യുപി തലസ്ഥാന നഗരിയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നതെന്ന് പ്രതി അർഷാദിനെ(24) അറസ്റ്റ് ചെയ്തതായും ഡിസിപി രവീണ ത്യാഗി പറഞ്ഞു.
ഗാർഹിക പ്രശ്നങ്ങളെ തുടർന്ന് ആഗ്ര സ്വദേശിയായ അർഷാദ് തന്റെ മാതാവായ അസ്മ, സഹോദരങ്ങളായ ആലിയ (9). അക്സ (16), റഹ്മീൻ (18) , അൽഷിയ(19) എന്നിവരെയാണ് ഹോട്ടൽ മുറിയിൽ വെച്ച് കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്നയുടനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച് തന്നെ പ്രതിയെ ലോക്കൽ പൊലീസ് പിടികൂടുകയായിരുന്നു.
ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിസിപി രവീണ ത്യാഗി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: