കൊച്ചി: മൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം തേടാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ ഉതകുംവിധം സര്‍ക്കാരുമായി ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ (കെല്‍സ) ഹൈക്കോടതി ചുമതലപ്പെടുത്തി. വിഷയത്തില്‍ കെല്‍സയെ സ്വമേധയാ കക്ഷി ചേര്‍ത്താണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തെരുവ് നായ്ക്കള്‍, വലിയ മൃഗങ്ങള്‍, പാമ്പുകള്‍ എന്നിവയുടെ ആക്രമണം കൂടിവരുന്ന സാഹചര്യത്തിലാണ് കോടതി ഇക്കാര്യത്തില്‍ ഇടപെട്ടത്. സംസ്ഥാനത്ത് ഇതു സംബന്ധിച്ച് സമഗ്ര നിയമം നിലവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആക്രമണത്തിനിരയാകുന്നവരുടെ പരാതികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ച ചെയ്ത് മാര്‍ഗരേഖ തയ്യാറാക്കാന്‍ കഴിയുമെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: