തിരുവനന്തപുരം: ചതിയന്‍ ചന്തു എന്ന ഒരാള്‍ ഇന്നു മലയാള മനസ്സില്‍ ഇല്ലാതായത് എം ടി വാസുദേവന്‍ നായരുടെ വടക്കന്‍ വീരഗാഥ ഉണ്ടായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചന്തു ചതിയനല്ലെന്നും ചതിക്കപ്പെട്ടവനാണെന്നും എം ടി പറഞ്ഞുവെച്ചപ്പോള്‍ കാലങ്ങളായി നിലനിന്ന ഒരു ചെളി ചന്തുവില്‍ നിന്നു മാറ്റപ്പെടുകയായിരുന്നു. അത്ര ശക്തവും സര്‍ഗാത്മകവുമായിരുന്നു ആ എഴുത്ത്.
സര്‍വശക്തനായി കരുതപ്പെടുന്ന ഭീമന്‍ രണ്ടാമൂഴക്കാരനായി എന്നും മാറ്റിനിര്‍ത്തപ്പെട്ടവനാണെന്ന കാര്യം എം ടി രണ്ടാമൂഴത്തിലൂടെ ഓര്‍മ്മിപ്പിച്ചപ്പോള്‍ മാത്രമാണു നാം തന്നെ ഓര്‍ത്തത്. എത്ര മൗലികമാണ് ആ സങ്കല്പം! മഞ്ഞ്, കാലം തുടങ്ങിയ കൃതികളാകട്ടെ, മലയാളിക്ക് ഒരിക്കലും മനസ്സില്‍ നന്നു മാറ്റിനിര്‍ത്താന്‍ കഴിയാത്തവയാണ്.
സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന എം ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക