കൊച്ചി: വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നും ലേഖകന്റെ മൊബൈല്‍ഫോണ്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ച് മാധ്യമം ദിനപത്രത്തിന്റെ എഡിറ്റര്‍ക്കും ലേഖകനും ക്രൈംബ്രാഞ്ച് നല്കിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു . പിഎസ്സി അപേക്ഷകരുടെ വിവരങ്ങള്‍ ചോര്‍ത്തി സൈബര്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനക്ക് വച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേക്കുറിച്ചുള്ള ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കോടതി ഉത്തരവ്. വാര്‍ത്ത നല്കിയ റിപ്പോര്‍ട്ടര്‍ അനിരു അശോകന്റെ ഫോണ്‍ രണ്ട് ദിവസത്തിനകം ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. പിഎസ്സിയുടെ ഔദ്യോഗിക രേഖ എങ്ങനെ ലഭിച്ചുവെന്ന് വിശദീകരിക്കാന്‍ നിര്‍ദേശിച്ച് ക്രൈംബ്രാഞ്ച് എഡിറ്റര്‍ക്കും പൊലീസ് നോട്ടീസ് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: