Kerala

ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കിലേക്ക്

ദേവസ്വം ബോര്‍ഡിന്‍റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് സൂക്ഷിക്കാനൊരുങ്ങുന്നു. ദേവസ്വംബോര്‍ഡ് 21 സ്ട്രോങ്ങ് റൂമിലായി സൂക്ഷിച്ചിരിക്കുന്ന 535 കിലോ സ്വര്‍ണ്ണമാണ് റിസര്‍വ്വ് ബാങ്ക് സൂക്ഷിക്കാനായി എടുക്കുന്നത്. കയ്യിലെ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കുക വഴി പണം സമ്പാദിക്കാവുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം പ്രകാരമാണ് നിക്ഷേപിക്കുന്നത്.

Published by

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലുള്ള 535 കിലോ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് സൂക്ഷിക്കാനൊരുങ്ങുന്നു. ദേവസ്വംബോര്‍ഡ് 21 സ്ട്രോങ്ങ് റൂമിലായി സൂക്ഷിച്ചിരിക്കുന്ന 535 കിലോ സ്വര്‍ണ്ണമാണ് റിസര്‍വ്വ് ബാങ്ക് സൂക്ഷിക്കാനായി എടുക്കുന്നത്. കയ്യിലെ സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കുക വഴി പണം സമ്പാദിക്കാവുന്ന ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം പ്രകാരമാണ് നിക്ഷേപിക്കുന്നത്.

വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ വഴിപാടായി നല്‍കിയിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങളാണിത്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും ഉപയോഗിക്കേണ്ടതില്ലാത്ത ആഭരണങ്ങള്‍ മാത്രമാണ് റിസര്‍വ്വ് ബാങ്കിന് നല്‍കുക.

535 കിലോ സ്വര്‍ണ്ണത്തിന് അഞ്ചു വര്‍ഷത്തെ കരാറനുസരിച്ച് 10 കോടി രൂപയോളം രൂപ ദേവസ്വം ബോര്‍ഡിന് ലഭിക്കും. പണവും ലഭിക്കുകയും സ്വര്‍ണ്ണം സൂക്ഷിക്കുന്നതിന്റെ റിസ്ക് ദേവസ്വം ബോര്‍ഡിന് ഒഴിവാക്കുകയും ചെയ്യാം.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക