Kerala

പ്രതിഭയുടെ മകനെതിരെ കേസെടുത്തു; പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം, നടപടി വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെ

Published by

ആലപ്പുഴ: യു.പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.ജയരാജിനെ സ്ഥലം മാറ്റി. സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അഞ്ചുമാസം മാത്രം ശേഷിക്കെയാണ് കൊല്ലം സ്വദേശിയായ ഇദ്ദേഹത്തെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. പി.കെ.ജയരാജ് ജില്ലയിലെ മദ്യ മാഫിയയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു.

മൂന്ന് മാസം മുന്പാണ് ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന്‍ കനിവ് അടക്കമുള്ള സംഘത്തെ എക്‌സൈസ് സംഘം പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ എക്‌സൈസ് കേസെടുത്തിരുന്നു. കേസില്‍ ഒമ്പതാം പ്രതിയാണ് എംഎല്‍എയുടെ മകന്‍. എന്നാല്‍ മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു.

അതേസമയം, സ്ഥലം മാറ്റം നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by