പ്രയാഗ്‌രാജ്: ത്രിവേണീ സംഗമ നഗരിയായ പ്രയാഗ് രാജിന്റെ കവാടത്തില്‍ കൂറ്റന്‍ ശിവഡമരു സ്ഥാപിക്കും. ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയ്‌ക്കായി എത്തുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകരെ വരവേല്ക്കാനാണ് ഡമരു സ്ഥാപിക്കുന്നത്.
കാശിയില്‍ നിന്ന് മഹാകുംഭ നഗരിയിലേക്ക് പ്രവേശിക്കുന്ന ഝൂസിയിലാണ് ഡമരു ഒരുങ്ങുന്നത്. പതിമൂന്ന് അടി വീതിയിലും എട്ടടി ഉയരത്തിലും വെങ്കലത്തിലാണ് ഡമരു നിര്‍മിച്ചത്. ഡമരു സ്ഥാപിക്കുന്ന പീഠം കൂടിയാകുമ്പോള്‍ ഇരുപതടി ഉയരം വരും. ഗാസിയാബാദിലെ കമ്പനിയില്‍ ഇരുപത്തിനാല് കരകൗശല വിദഗ്ധര്‍ രാപകല്‍ അധ്വാനിച്ചാണ് ഡമരു തയാറാക്കിയത്.
മഹാദേവന്റെ ത്രിശൂലവും ഡമരുവിനൊപ്പം സ്ഥാപിക്കുന്നുണ്ട്. ഝൂന്‍സി റെയില്‍വേ പാലത്തിന് സമീപം ഒരുങ്ങുന്ന പാര്‍ക്കിലാണ് ഡമരുവും ത്രിശൂലവും സ്ഥാപിക്കുന്നത്. റെയില്‍വേ ലൈനിന്റെ മറുവശത്ത് ഇതേ വലുപ്പത്തില്‍ സ്വസ്തികയും ഒരുങ്ങുന്നു. സ്വസ്തികയുടെ നാല് കോണുകളും തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്ന കൈയുടെ രൂപത്തിലാണ് തീര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: