ലക്നൗ : ഉത്തർപ്രദേശിൽ ബംഗ്ലാദേശികൾ തിങ്ങിപാർക്കുന്ന ഇന്ദിരാനഗറിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു . കഴിഞ്ഞ ദിവസം ഒഴിപ്പിക്കാനെത്തിയ മുൻസിപ്പൽ ജീവനക്കാരെ 200 ഓളം വരുന്ന ബംഗ്ലാദേശികൾ ചേർന്ന് ആക്രമിച്ചിരുന്നു അതിനു പിന്നാലെയാണ് ഇവർക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത്.
മാത്രമല്ല അക്രമികൾക്കെതിരെ ഇന്ദിരാ നഗർ പോലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. മുൻസിപ്പൽ കോർപ്പറേഷൻ സൂപ്പർവൈസർ മീനാക്ഷിയെ അക്രമിസംഘം മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും കഴുത്തിൽ നിന്ന് സ്വർണച്ചെയിൻ തട്ടിയെടുക്കുകയും ചെയ്തു.
മറ്റ് ജീവനക്കാരായ ശിവ് ബാലക്, ദീപ് ഭൂഷൻ എന്നിവരുടെ മൊബൈൽ ഫോണുകളും ഇവർ തട്ടിയെടുത്തു. അക്രമികൾ വാഹനങ്ങൾ നശിപ്പിക്കുകയും ഇൻസ്പെക്ടർ വിജേത ദ്വിവേദിയുടെ ഡ്രൈവറെ വലിച്ചിഴച്ച് ആക്രമിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട മുനിസിപ്പൽ തൊഴിലാളികൾ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.തുടർന്നാണ് പ്രദേശത്തെ ബംഗ്ലാദേശികളുടെ 50 ഓളം കുടിലുകൾ പൊളിച്ചത് . ബാക്കി കുടിലുകളും ഉടൻ പൊളിച്ചുനീക്കാനാണ് തീരുമാനം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: