Kerala

തൃശൂരില്‍ വീട്ടമ്മയെ സഹോദരീ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, കവര്‍ന്ന സ്വര്‍ണം കണ്ടെടുത്തു

സിന്ധുവിന്റെ ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്

Published by

തൃശൂര്‍: കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഓടിപ്പോയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ മുതുവറ സ്വദേശി കണ്ണനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവാണ് ഇയാള്‍.

ഇയാളില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.എന്നാല്‍ മോഷണം മാത്രമല്ല പ്രതിയുടെ ലക്ഷ്യമെന്നും സിന്ധുവിനോട് കണ്ണന് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായുമാണ് പൊലീസ് പറയുന്നത് വെട്ടി വീഴ്‌ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.

തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നത്.കണ്ണന്‍ അസാധാരണമായി കറുത്ത വസ്ത്രങ്ങള്‍ ഇട്ട് മാസ്‌ക് ധരിച്ചെത്തിയത് ആണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by