ന്യൂഡല്‍ഹി : ഇന്ത്യയില്‍ പ്രതിമാസ ആളോഹരി ചെലവ് (പെര്‍കാപ്പിറ്റ എക്സ്പെന്‍ഡിച്വര്‍)
ഗ്രാമത്തില്‍ 4122 രൂപയും നഗരത്തില്‍ 6996 രൂപയുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ഗാര്‍ഹിക ഉപഭോഗ സര്‍വ്വേ പറയുന്നു. ഏറ്റവും കൂടുതല്‍ ആളോഹരി ചെലവ് സിക്കിമിലാണ്: ഗ്രാമത്തില്‍ 9377 രൂപയും നഗരത്തില്‍ 13927 രൂപയും. ഏറ്റവും കുറവ് ഛത്തീസ്ഗഡില്‍: ഗ്രാമത്തില്‍ 2739 രൂപയും നഗരത്തില്‍ 4927 രൂപയും.കേരളത്തില്‍ ഇത് ഗ്രാമത്തില്‍ 6611 രൂപയും നഗരത്തില്‍ 7783 രൂപയുമാണ്.
ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, യാത്ര, വൈദ്യുതി ചെലവുകള്‍ക്കായി ഒരു മാസം ഒരാള്‍ ചെലവഴിക്കുന്ന തുകയാണ് ആളോഹരി ചെലവായി വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ ആളോഹരി ചെലവ് ഗ്രാമമേഖലയില്‍ 687 രൂപയും നഗരമേഖലയില്‍ 128 രൂപയും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് . ആളോഹരി ചെലവിലെ വര്‍ദ്ധന വാങ്ങല്‍ ശേഷിയുടെ വര്‍ദ്ധനയും ജീവിത നിലവാര സൂചികയും വ്യക്തമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: