മുംബൈ: കല്‍ക്കരി, ധാതുഖനനം നടത്തുന്ന കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കി അദാനി. ഗിദ്മൂരി പട്ടൂരിയ കോളിയറീസ് പ്രൈവറ്റ് ലിമിറ്റഡ് (ജിപിസിപിഎല്‍)എന്ന കമ്പനിയുടെ 26 ശതമാനം ഓഹരികളാണ് അദാനി എന്‍റര്‍പ്രൈസസ് സ്വന്തമാക്കിയത്.
ഏകദേശം 2600 ഓഹരികളാണ് വാങ്ങിയത്. പത്ത് രൂപ മുഖവിലയുള്ള ഓഹരിയാണ് വാങ്ങിയത്. ജിപിസിപിഎല്ലിന്റെ മാതൃകമ്പനിയായ സൈനിക് മൈനിങ്ങ് ആന്‍റ് അലൈഡ് സര്‍വ്വീസസ് ലിമിറ്റഡില്‍ നിന്നാണ് അദാനി എന്‍റര്‍പ്രൈസസ് ഇത്രയും ഓഹരികള്‍ വാങ്ങിയത്. ഇതോടെ അദാനി എന്‍റര്‍പ്രൈസസിന്റെ മാത്രമായ ഉപകമ്പനിയായി ജിപിസിപിഎല്‍ മാറി.
ഊര്‍ജ്ജം, ലോജിസ്റ്റിക്സ്, അടിസ്ഥാനസൗകര്യവികസനം, അഗ്രിബിസിനസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പിന്റെ പ്രധാനകമ്പനിയാണ് അദാനി എന്‍റര്‍പ്രൈസസ്. തുറമുഖങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, ഹൈവേകള്‍, ഊര്‍ജ്ജ ഉല്‍പാദനം തുടങ്ങിയ വന്‍ അടിസ്ഥാനസൗകര്യവികസനപദ്ധതികളാണ് അദാനി എന്‍റര്‍പ്രൈസസ് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: