Kerala

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ജനുവരി 6 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിവിന് നീക്കം

നേരത്തെ വാഹനത്തിന്റെ ആര്‍സി ബുക്ക് കാണിച്ചാല്‍ പ്രദേശത്തെ ആറു പഞ്ചായത്തുകളിലുളളവര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു

Published by

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ജനുവരി 6 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിവിന് നീക്കം. ജനപ്രതിനിധികള്‍ സര്‍വകക്ഷിയോഗം വിളിക്കുന്നില്ലെന്ന് ടോള്‍ കമ്പനി അധികൃതര്‍ പറഞ്ഞു.

നേരത്തെ വാഹനത്തിന്റെ ആര്‍സി ബുക്ക് കാണിച്ചാല്‍ പ്രദേശത്തെ ആറു പഞ്ചായത്തുകളിലുളളവര്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇനിയും സൗജന്യം തുടരാന്‍ കഴിയില്ലെന്ന് ടോള്‍ കമ്പനി അറിയിച്ചു.

വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് നിലവില്‍ ടോള്‍ വഴി സൗജന്യ യാത്ര അനുവദിച്ചിട്ടുളളത്. അതേസമയം, പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിച്ചാല്‍ ടോള്‍ പ്ലാസ ഉപരോധിക്കുമെന്നും വാഹനങ്ങള്‍ തടയുമെന്നും വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by