ന്യൂദല്‍ഹി: ഭരണഘടന നമ്മുടെ വെളിച്ചവും വഴികാട്ടിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലത്തിന്റെ പരീക്ഷണങ്ങളെ ഭരണഘടന അതിജീവിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. മന് കീ ബാത്തിന്റെ 117-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു. ഇത് അഭിമാനകരമായ നേട്ടമാണ്. ഭരണഘടനാ ശില്പികള് നമുക്ക് കൈമാറിയ ഭരണഘടന കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു. ഭരണഘടന കാരണമാണ് എനിക്ക് ഇവിടെ നില്‍ക്കാനും സംസാരിക്കാനും കഴിയുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പൗരന്മാരെ ഭരണഘടനയുടെ പൈതൃകവുമായി ബന്ധിപ്പിക്കുന്നതിനായി constitution75.com എന്ന പേരില്‍ ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു. ഭരണഘടനയുടെ ആമുഖം വായിക്കുന്ന വീഡിയോ ഇതില്‍ അപ് ലോഡ് ചെയ്യാം. വിവിധ ഭാഷകളില്‍ ഭരണഘടന വായിക്കാനുള്ള സൗകര്യവുമുണ്ട്. ഭരണഘടനയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാം. മന് കീ ബാത്തിന്റെ ശ്രോതാക്കളും സ്കൂള്‍ – കോളജ് വിദ്യാര്‍ത്ഥികളും ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച് അതിന്റെ ഭാഗമാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: