തിരുവനന്തപുരം:സംസ്ഥാനപാതയില്‍ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു.പാലോട് ചിപ്പന്‍ചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്.
കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം സതികുമാരിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 5.15 ഓടെയാണ് അപകടം.
നന്ദിയോട് പ്ലാവറ എസ്കെവി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.സ്കൂട്ടറില്‍ നെടുമങ്ങാട് നിന്നും പാലോടേക്ക് പോകുകയായിരുന്ന സതി കുമാരിയും ഭര്‍ത്താവുമാണ് അപകടത്തില്‍ പെട്ടത്.
ബസ് സ്കൂട്ടറിന്റെ ഹാന്‍ഡിലില്‍ തട്ടി മറിയുകയും സതികുമാരി റോഡിലേക്ക് വീഴുകയുമായിരുന്നു. ഭര്‍ത്താവ് രാജീവിന് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: