ന്യൂദല്‍ഹി: പാകിസ്ഥാന്‍ പട്ടാളം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും പിന്തുണ നല്കുന്നു. 2024ല്‍ ജമ്മു കശ്മീരില്‍ സൈന്യം കൊന്ന ഭീകരരില്‍ 60 ശതമാനവും പാകിസ്ഥാനികള്‍. പാക് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും ഇവയെ സ്‌പോണ്‍സര്‍ ചെയ്യുന്നുമുണ്ട്. സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താഏജന്‍സിയെ അറിയിച്ചതാണിക്കാര്യം.
ജമ്മു കശ്മീരില്‍ ഈ വര്‍ഷം 75 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. കൊല്ലപ്പെട്ടവരില്‍ 60 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. നിയന്ത്രണരേഖയിലും, അന്താരാഷ്‌ട്ര അതിര്‍ത്തിയിലും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട 17 ഭീകരരും ഉള്‍പ്രദേശങ്ങളിലെ വിവിധ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 26 ഭീകരരും ഈ പട്ടികയില്‍ ഉള്‍പ്പെടും. കൊല്ലപ്പെട്ട പ്രാദേശിക ഭീകരര്‍ രജൗരി, റിയാസി, പൂഞ്ച്, ദോഡ, കിഷ്ത്വാര്‍, കത്വ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അതേസമയം കശ്മീര്‍ താഴ്‌വരയിലെ ബാരാമുള്ള, ബന്ദിപോര, കുപ്‌വാര, കുല്‍ഗാം എന്നിവിടങ്ങളില്‍ നിന്ന് സൈന്യം പൂര്‍ണമായും ഭീകരരെ ഇല്ലാതാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭീകരരെ റിക്രൂട്ട് ചെയ്യുന്ന വലിയ ഹബ്ബായി പാകിസ്ഥാന്‍ മാറികഴിഞ്ഞു. ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ഭാരതത്തെയാണ്. ഭീകരവാദത്തെ ഇസ്ലാമാബാദ് ശക്തമായി പിന്തുണയ്‌ക്കുന്നുണ്ട്. ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളിലാണ് വിദേശ ഭീകരരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ബാരാമുള്ളയിലാണ് ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതെന്നും സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: