ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (22) ആണ് മരിച്ചത്. തേക്കിന്‍ കൂപ്പില്‍ വച്ച് ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെയാണ് കാട്ടാന ആക്രമിച്ചത്.
തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വീട്ടിലെ ഏക അത്താണിയായിരുന്നു അമര്‍ ഇലാഹി. നിര്‍ധന കുടുംബമാണ് ഇവരുടേത്. കാടിനോട് ചേര്‍ന്നാണ് അമര്‍ ഇലാഹിയുടെ വീട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദേശത്ത് ആന ശല്യമുണ്ട്.എന്നാല്‍ ആദ്യമായാണ് പ്രദേശത്ത് ഒരാള്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: