ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ആരാധകര്‍ക്ക് പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളും വിജയങ്ങളും മാത്രമല്ല, സല്‍മാന്റെ വ്യക്തി ജീവിതവും നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്. ബോളിവുഡ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ സല്‍മാന്‍ ഖാന്റെ ജീവിതത്തിലുടനീളം അരങ്ങേറിയിട്ടുണ്ട്. ഇന്ന് സല്‍മാന്റെ ജന്മദിനാണ്. ലോകമെമ്പാടുമുള്ള ആരാധകര്‍ താരത്തിന് ആശംസകളുമായി എത്തുകയാണ്.
ഇപ്പോഴും അവിവാഹിതനായി തുടരുന്ന സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സല്‍മാന്റെ പ്രണയങ്ങളില്‍ ഇപ്പോഴും ചര്‍ച്ചയായി മാറുന്നതാണ് ഐശ്വര്യയുമായുള്ള പ്രണയം. ഒരുകാലത്ത് ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സല്‍മാനും ഐശ്വര്യയും. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്
എന്നാല്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായി അവസാനിക്കുകയായിരുന്നു ഐശ്വര്യയുടേയും സല്‍മാന്റേയും പ്രണയം. വളരെ മോശം ബ്രേക്കപ്പ് ആയിരുന്നു സല്‍മാന്റേയും ഐശ്വര്യയുടേയും. സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ ഉന്നയിച്ചത്. താരത്തിനെതിരെ ഐശ്വര്യയുടെ കുടുംബം കേസ് നല്‍കുക വരെയുണ്ടായി.
ഐശ്വര്യയുടെ ഗോരഖ് ഹില്‍ ടവറിലെ വസതിയിലെത്തി സല്‍മാന്‍ ഖാന്‍ അര്‍ധരാത്രി പ്രശ്‌നങ്ങളുണ്ടാക്കിയതോടെയാണ് ആ ബന്ധത്തില്‍ അവസാന ആണിയും അടിക്കപ്പെടുന്നത്. തുടര്‍ച്ചയായി ഐശ്വര്യയുടെ വീടിന്റെ വാതിലില്‍ ഇടിച്ച് സല്‍മാന്റെ കൈ മുറിഞ്ഞു. പതിനേഴാം നിലയില്‍ നിന്നും താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുക വരെ ചെയ്തു സല്‍മാന്‍ ഖാന്‍. ഒടുവില്‍ രാത്രി മൂന്ന് മണിയ്‌ക്ക് ഐശ്വര്യ വാതില്‍ തുറക്കുകയായിരുന്നു. വീടിന്റെ വാതില്‍ തുറന്നുവെങ്കിലും പിന്നീടൊരിക്കലും തുറക്കാന്‍ സാധ്യതയില്ലാത്ത വിധം ഐശ്വര്യ തന്റെ മനസിന്റെ വാതില്‍ സല്‍മാന് മുന്നില്‍ അടച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം അന്ന് നടന്നതിനെക്കുറിച്ച് സല്‍മാന്‍ ഖാന്‍ പ്രതികരിക്കുകയുണ്ടായി. ”അതെ, അതില്‍ സത്യമുണ്ട്. പക്ഷെ കുറേയൊക്കെ പെരുപ്പിച്ച് പറഞ്ഞതാണ്. ഞാന്‍ അവളുമായി അടുപ്പത്തിലായിരുന്നു. പ്രണയത്തിന് വേണ്ടി പോരടിയില്ലെങ്കില്‍ പ്രണയമില്ല. എന്റെ ഭാഗത്തു നിന്നുമുണ്ടായ ഫൈറ്റും പൊസസീവ്‌നെസുമെല്ലാം സ്‌നേഹത്തില്‍ നിന്നുമുണ്ടായതാണ്. പക്ഷെ എന്നോട് അവളുടെ ബില്‍ഡിംഗിലേക്ക് പോകാന്‍ പാടില്ലെന്നാണ് പൊലീസുകാര്‍ പറഞ്ഞിരിക്കുന്നത്” എന്നായിരുന്നു സല്‍മാന്റെ പ്രതികരണം.
സല്‍മാന്‍ ഖാനുമായുള്ള ബന്ധം ഐശ്വര്യ അവസാനിപ്പിച്ചത് നടന് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. തന്റെ ജീവിതവും കരിയറുമെല്ലാം സല്‍മാന്റെ നിയന്ത്രണത്തിലായതും നിരന്തരമുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങളുമാണ് ഐശ്വര്യയെ ബന്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. തങ്ങളുടെ ബ്രേക്കപ്പിനെക്കുറിച്ച് പിന്നീടൊരിക്കല്‍ ഐശ്വര്യ സംസാരിക്കുകയുണ്ടായി.
ഞങ്ങള്‍ പിരിഞ്ഞ ശേഷവും അവന്‍ എന്നെ വിളിക്കുകയും വിവരക്കേട് പറയുകയും ചെയ്തിരുന്നു. കൂടെ അഭിനയിച്ചവരുമായി എനിക്ക് അവിഹിതമുണ്ടെന്ന് വരെ അവന്‍ സംശയിച്ചു. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ പാടുകളൊന്നുമില്ല. അതിനാല്‍ ഒന്നും സംഭവിക്കാത്തതു പോലെയാണ് ഞാന്‍ ജോലിയ്‌ക്ക് പോയിരുന്നത്” എന്നാണ് ഐശ്വര്യ പറഞ്ഞത്. സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധം അവസാനിച്ചതായും ഇനിയൊരിക്കലും ഒരുമിച്ച് അഭിനയിക്കുക പോലും ചെയ്യില്ലെന്നും പത്രപ്രസ്താവനയിലൂടെയാണ് അന്ന് ഐശ്വര്യ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക