ആലപ്പുഴ: മൂന്നാമത് കേരള സംസ്ഥാന കിഡ്സ് ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ സെമി ഫൈനല്‍ ഇന്ന്. കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന റോട്ടറി ട്രോഫിക്കുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള കേരള സംസ്ഥാന കിഡ്സ് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം പതിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് രാവിലെയും സെമി ഫൈനല്‍ മത്സരങ്ങള്‍ വൈകിട്ടും നടക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മുന്നേറിയ ആണ്‍കുട്ടികളുടെ ടീമുകള്‍: പൂള് എയില്‍ നിന്ന് കോഴിക്കോട്, കൊല്ലം. ബിയില്‍ നിന്ന് കോട്ടയം, ആലപ്പുഴ. സിയില്‍ നിന്ന് എറണാകുളം, ഇടുക്കി. ഡിയില്‍ നിന്ന് തിരുവനന്തപുരം, പത്തനംതിട്ട. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്നും കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കോട്ടയം ടീമുകളാണ് നോക്കൗട്ടിലേക്ക് കടന്നത്.
ഇന്നലെ നടന്ന ആണ്‍കുട്ടികളുടെ ലീഗ് മത്സരങ്ങളില്‍ കോട്ടയം ആലപ്പുഴയെയും (51-48) കാസര്‍കോട് കണ്ണൂരിനെയും (28-14) എറണാകുളം ഇടുക്കിയെയും (62-16) എറണാകുളം കണ്ണൂരിനെയും (70-15) പത്തനംതിട്ട കാസര്‍ഗോഡിനെയും (45-22) തോല്പിച്ചു. , കോഴിക്കോട് തൃശ്ശൂരിനെ പരാജയപ്പെടുത്തിയപ്പോള്‍ (63-6), കോട്ടയം മലപ്പുറത്തെ തോല്പിച്ചു (39-2), തിരുവനന്തപുരം കണ്ണൂരിനെയും (70-15) തകര്‍ത്തു.
പെണ്‍കുട്ടികളില്‍ എറണാകുളം പാലക്കാടിനെയും (28-5) തൃശൂര്‍ പാലക്കാടിനെയും (24-11), തിരുവനന്തപുരം പത്തനംതിട്ടയെയും(23-2) കോട്ടയം എറണാകുളത്തെയും (33-32) തോ
ല്പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: