Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മഹാസമുദ്രത്തില്‍ മഞ്ഞുരുകുമ്പോള്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Dec 29, 2024, 08:15 am IST
in Varadyam

ലോകത്തിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സംഭരണി ആര്‍ട്ടിക്കിലെ പടുകൂറ്റന്‍ മഞ്ഞുമലകളാണെന്ന് നമുക്കറിയാം. കാലാവസ്ഥാ മാറ്റവും ആഗോളതാപനവും ചേര്‍ന്ന് ആ പടുകൂറ്റന്‍ ഹിമാനികളെ ഇഞ്ചിഞ്ചായി കാര്‍ന്നുതിന്നുകയാണ്. ഇക്കാര്യം ആഴത്തില്‍ പഠിച്ചുവരുന്ന ശാസ്ത്രജ്ഞര്‍ പുതിയൊരു മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നു.

ആര്‍ട്ടിക്കിലെ മുഴുവന്‍ മഞ്ഞ് മലകളും ഉരുകി ഒലിക്കുന്ന ആദ്യ വേനലിനായി ലോകം അധികം കാത്തിരിക്കേണ്ടിവരില്ല. ആഗോളതാപനത്തിന്റെ തീവ്രത ഈ നിലയില്‍ തുടര്‍ന്നാല്‍ 2030 നു മുന്‍പുതന്നെ ആ ദുരന്തം സംഭവിച്ചേക്കാം. മഞ്ഞുപാളികള്‍ ആര്‍ട്ടിക് സമുദ്രത്തില്‍ അലിഞ്ഞുചേര്‍ന്നേക്കാം.

ഇത്തരത്തിലുള്ള ആപത്ത് സംഭവിച്ചാല്‍ അത് പ്രകൃതി ദുരന്തങ്ങളുടെ ഒരു ചങ്ങല(കാസ്‌കേഡ്)യ്‌ക്കാണ് വഴിവയ്‌ക്കുക. ജൈവവ്യവസ്ഥ തകിടം മറിയും. സമുദ്ര ഭക്ഷ്യവ്യവസ്ഥയുടെ താളം തെറ്റും. ലോകമെമ്പാടുമുള്ള തീരദേശ ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയായിരിക്കും മറ്റൊരു ഫലം. അസഹനീയമായ കാലാവസ്ഥാ ചാഞ്ചാട്ടങ്ങള്‍, താപതരംഗങ്ങള്‍, കൊടുങ്കാറ്റുകള്‍, വെള്ളപ്പൊക്കം എന്നിങ്ങനെ ഒട്ടേറെ വിപത്തുകള്‍ പിന്നാലെയെത്തും. അതാവട്ടെ ആര്‍ട്ടിക്കില്‍ മാത്രം ഒരുങ്ങിനില്‍ക്കില്ല താനും.

ധ്രുവക്കരടി, സീല്‍, ആര്‍ട്ടിക് കുറുക്കന്‍ തുടങ്ങി കടല്‍ മഞ്ഞ് പാളിയെ തങ്ങളുടെ നിലനില്‍പ്പിനായി ആശ്രയിക്കുന്ന ജീവികളുടെ വംശനാശത്തിനും ഇത്തരമൊരു വിപത്ത് വഴിയൊരുക്കും.

ഏതാണ്ട് പത്ത് ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ആര്‍ട്ടിക്കില്‍ പരന്നുകിടക്കുന ഹിമാനികള്‍ക്ക്. അവ ഭൂമണ്ഡലത്തിലേക്കു വരുന്ന സൂര്യന്റെ താപകിരണങ്ങളെ പ്രതിഫലിപ്പിച്ച് തിരിച്ചയയ്‌ക്കുന്ന പ്രകൃതിദത്ത സംവിധാനമാണ്. അവ ഇല്ലാതായാല്‍ കറുത്ത കടല്‍ ജലം സൂര്യതാപത്തെ മുഴുവനായി ആവാഹിച്ച് ഭൂമിയില്‍ കുടുക്കിയിടും. ഫലമോ ഭൂമണ്ഡലത്തിന്റെ ചൂട് വീണ്ടും കൂടും. കൊളറാഡോ സര്‍വകലാശാലയിലെ സമുദ്ര-കാലാവസ്ഥാ ശാസ്ത്രജ്ഞയായ അലക്‌സാന്ദ്ര ജാന്‍, ഗോഥന്‍ ബര്‍ഗ് സര്‍വകലാശാലയിലെ സെലിന്‍ഹ്യൂസ് എന്നിവരുടേതാണ് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടുന്ന ഈ പഠനം. ‘നേച്ചര്‍ കമ്യൂണിക്കേഷന്‍സ്’ന്റെ പുതിയ ലകത്തിലാണിത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശീതയുദ്ധത്തിന്റെ സന്തതി

അമേരിക്കന്‍ ചേരിയും റഷ്യന്‍ ചേരിയും ഒരുകാലത്ത് വൈരം മൂത്ത് പോര്‍ വിളിച്ചിരുന്ന കാലത്തെയാണ് നാം ശീതയുദ്ധം അഥവാ ‘കോള്‍ഡ് വാര്‍’ എന്ന പേരിട്ടു വിളിച്ചത്. അന്ന് ഓരോ ചേരിയും എന്തൊക്കെ കുന്നായ്‌മകളാണ് കാട്ടിക്കൂട്ടിയതെന്ന് അവര്‍ക്കു പോലും അറിയില്ല. പലതും വിസ്മൃതിയില്‍ മറഞ്ഞുകഴിഞ്ഞു. അങ്ങനെയിരിക്കെയാണ് വടക്കന്‍ ഗ്രീന്‍ലാന്റില്‍നിന്ന് ഒരു അണ്വായുധ പ്രോജകട് ആകസ്മികമായി കണ്ടെത്തിയത്. മഞ്ഞിനടിയിലെ മിനി നഗരമെന്നൊക്കെയാണ് ചിലര്‍ അതിനെ വിശേഷിപ്പിക്കുന്നത്.

നാസ രൂപപ്പെടുത്തിയ പുതിയൊരു റഡാറിന്റെ കാഴ്ചശക്തിയുടെ തീവ്രത പരിശോധിക്കാന്‍ ഒരുശാസ്ത്രസംഘം ഒരു ജറ്റ് വിമാനത്തില്‍ വടക്കന്‍ ഗ്രീന്‍ലന്റിലൂടെ പറക്കുകയായിരുന്നു. പിറ്റുഫിക് എയര്‍ബേസില്‍നിന്ന് 150 മൈല്‍ കിഴക്ക് മഞ്ഞ് മൂടിയ ഭൂമിയിലൂടെയായിരുന്നു യാത്ര. പെട്ടെന്നാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയിലെ ഒരു ശാസ്ത്രജ്ഞന്‍ റഡാറില്‍ തെളിഞ്ഞ ആ ദൃശ്യം കണ്ടത്. മഞ്ഞിനടിയില്‍ ഏതാണ്ട് നൂറ് അടി താഴ്ചയില്‍ ഒരു ഉപേക്ഷിക്കപ്പെട്ട നഗരം. അമേരിക്കയുടെ ആര്‍മി കോര്‍പ്‌സ് എന്‍ജിനീയര്‍മാര്‍ 1959 ല്‍ ഉണ്ടാക്കിയ ഭൂഗര്‍ഭ നഗരം. ഐസ്മാന്‍ എന്ന് പേരിട്ട, ആണവ മിസൈല്‍ റഷ്യയ്‌ക്കു നേരെ തൊടുക്കാന്‍ പാകത്തില്‍ പരുവപ്പെടുത്തിയ സ്ഥലം. ഡാനിഷ് സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിച്ച ഈ ആവാസ കേന്ദ്രത്തില്‍ നൂറില്‍പരം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. കൊടും ശൈത്യത്തെ തടയാനുള്ള ഏര്‍പ്പാടുകളും… ശീതയുദ്ധം അവസാനിച്ചതോടെ അമേരിക്ക ഈ കേന്ദ്രം ഉപേക്ഷിച്ചു.

അപകടകാരികളായ മാലിന്യവസ്തുക്കള്‍ ഉപേക്ഷിച്ചിട്ടാണ് ശാസ്ത്ര-സൈനിക സംഘം ഇവിടം വിട്ടതത്രേ. ഏതാണ്ട് 55000 ഗ്യാലന്‍ ഡീസലും 63000 ഗ്യാലന്‍ മലിനജലവും തീക്ഷ്ണത കുറഞ്ഞ റേഡിയോ ആക്ടീവ് ശീതികാരി (കൂളന്റ്)യും ഇവിടെ ശേഷിക്കുന്നുണ്ടത്രേ. അത്യപകടകാരിയായ പോളിക്ലോറിനേറ്റഡ് ഡൈ ഫീനൈല്‍ സാന്നിധ്യവും ഇവിടെയുണ്ട്. ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുരുകി മാറുമ്പോള്‍ ഇതെല്ലാം ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയര്‍ന്നുവരുമെന്നാണ് ആശങ്ക.

അവര്‍ സംസാരിക്കും

കടല്‍ ജീവികള്‍ എങ്ങനെയാണ് ആശയവിനിമയം നടത്തുക? അവര്‍ ആശയ വിനിമയം നടത്തുന്നുണ്ടോയെന്ന കാര്യം ഏറെനാളായി ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുന്നതാണ്. പക്ഷേ ഇപ്പോള്‍ പറയുന്നു-കടലിലെ സസ്തനികള്‍ പരസ്പരം വര്‍ത്തമാനം പറയുന്നുണ്ട്.

ആഴക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ ഘടിപ്പിച്ച നിരവധി ഹൈഡ്രോ ഫോണുകളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ പരിശോധിച്ചശേഷമാണ് ഫിഷറീസ് മറൈന്‍ ബയോളജിസ്റ്റായ സോഫിവാന്‍ ഈ അഭിപ്രായത്തിലെത്തിയത്. തങ്ങളുടെ ഹൈഡ്രോഫോണില്‍ രേഖപ്പെടുത്തിയ സവിശേഷമായ ശബ്ദത്തെ ഗവേഷകര്‍ വിളിക്കുന്നത് ‘ബയോ-ഡക്’ എന്നത്രെ. മിങ്കി തിമിംഗലങ്ങളാണത്രേ ഇപ്രകാരം സംസാരിക്കുന്നത്. ഒരു തിമിംഗലം ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ മറ്റുള്ളവ നിശബ്ദമാവുമെന്നും അതിനുശേഷം ആദ്യ തിമിംഗലം മറ്റുള്ളവരുടെ പ്രതികരണ ശബ്ദത്തിനായി കാത്തുനില്‍ക്കുമെന്നും ശബ്ദ വിശകലനം നടത്തിയ സമുദ്ര ശാസ്ത്രജ്ഞര്‍ പറയുന്നു.

കറുപ്പിനഴക് അപകട അഴക്

കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് ഒരു പ്രത്യേക അഴകാണ്. വഴിക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും ഈ അഴക് വിലകുറച്ച് നല്‍കുമ്പോള്‍ ആരും വീഴും. വാങ്ങി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്യും. പക്ഷേ ഒാര്‍ക്കുക- ഈ അഴകില്‍ അപകടം പതിയിരിക്കുന്നുണ്ട്. പ്രത്യേകിച്ചും കറുത്ത പ്ലാസ്റ്റിക്‌കൊണ്ട് നിര്‍മ്മിക്കുന്ന പാത്രങ്ങളും പിഞ്ഞാണങ്ങളും കപ്പുകളും സ്പൂണുകളുമൊക്കെ ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക- അത് ക്യാന്‍സര്‍ രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനം തടസപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു…

വൈവിധ്യമാര്‍ന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റീസൈക്കിള്‍ അഥവാ പുനഃചംക്രമണം നടത്തിക്കിട്ടുന്ന അത്തരം പ്ലാസ്റ്റിക്കുകള്‍ മാരകമായ രാസവസ്തുക്കളുടെ തറവാടാകുന്നു. അവയില്‍ അടങ്ങിയിരിക്കുന്ന അഗ്‌നി പ്രതിരോധ രാസവസ്തുക്കളും മനുഷ്യന് ആപത്ത് ഉണ്ടാക്കുന്നവയത്രെ. ആംസ്റ്റര്‍ഡാം സര്‍വകലാശാലയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടന്ന ഗവേഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന ഈ ഫലങ്ങള്‍ ‘കിമോസ്ഫിയര്‍’ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എയിഡ്‌സ് രോഗികള്‍ കുറയുന്നു

കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിരന്തരമായ നിരീക്ഷണ-പ്രചാരണ പരിപാടികള്‍ ഫലം കാണുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. 2023 വര്‍ഷത്തില്‍ 2010 ലേക്കാള്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം 44 ശതമാനം കണ്ട് കുറഞ്ഞിരിക്കുന്നു. എയ്ഡ്‌സ് ബാധിത മരണങ്ങളില്‍ 79 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ മിസോറം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ വര്‍ധനയുണ്ട്. മണിപ്പൂരിലും പഞ്ചാബിലും സ്ഥിതി ആശാസ്യമല്ല. എന്നാല്‍ ഒരിടവേളയ്‌ക്കുശേഷം കേരളത്തില്‍ ചെറുപ്പക്കാരില്‍ എച്ച്‌ഐവി പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍. 2010-2020 കാലത്ത് ഇത്തരം കേസുകള്‍ തീരെ ഇല്ലായിരുന്നിടത്തുനിന്നാണ് ഈ വര്‍ധന. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 1065 പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവായത്രെ. പ്രധാന കാരണം മയക്കുമരുന്നിന്റെ ഉപയോഗം. രോഗികളുടെ എണ്ണത്തില്‍ ആശങ്കയ്‌ക്ക് അവകാശമില്ലെങ്കിലും 2023 ല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യമൊട്ടാകെ 25.44 ലക്ഷം ആളുകള്‍ എച്ച്‌ഐവി പോസിറ്റീവ് ആയി ജീവിക്കുന്നുണ്ട്. അവരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍. 2010-2020 കാലത്ത് ഇത്തരം കേസുകള്‍ തീരെ ഇല്ലായിരുന്നിടത്തുനിന്നാണ് ഈ വര്‍ധന. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 1065 പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവായത്രെ. പ്രധാന കാരണം മയക്കുമരുന്നിന്റെ ഉപയോഗം. രോഗികളുടെ എണ്ണത്തില്‍ ആശങ്കയ്‌ക്ക് അവകാശമില്ലെങ്കിലും 2023 ല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യമൊട്ടാകെ 25.44 ലക്ഷം ആളുകള്‍ എച്ച്‌ഐവി പോസിറ്റീവ് ആയി ജീവിക്കുന്നുണ്ട്.

Tags: AntarcticaDr. Anilkumar vadavathurice melts in the ocean
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഡോഡോ മടങ്ങിവരുമ്പോള്‍

Varadyam

മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍

Varadyam

ഹംഗുവാന അന്തേല്‍മിന്തിക്ക; അധിനിവേശ സസ്യങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്ന കേരളീയര്‍ക്ക് മറ്റൊരു ഭീഷണി

Varadyam

നദികളുടെ വെള്ളക്കൊള്ള അഥവാ ‘റിവര്‍ പൈറസി’

Varadyam

മലയാളത്തിലെ അച്ചടി മാധ്യമ ചരിത്രത്തില്‍ അടിയന്തരാവസ്ഥയിലെ മാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.