Kerala

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻപറമ്പിൽ സ്മാരകം?:എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.

Published by

എം.ടി.വാസുദേവൻ നായർക്ക് തുഞ്ചൻ പറമ്പിൽ സ്മാരകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.
തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകത്തിനു മുകളിൽ മറ്റൊരു സ്മാരകമോ?!.
ഇനി എം.ടി.യുടെ പ്രതിമയാവുമോ വെക്കുക?
തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തുഞ്ചൻപറമ്പിൽ സ്ഥാപിക്കില്ലെന്ന് തുഞ്ചൻ സ്മാരക ട്രസ്റ്റ് മീറ്റിംങ്ങിൽ തീരുമാനമെടുത്ത് രേഖപ്പെടുത്തിയത് എം.ടി.തന്നെയാണ്.
എഴുത്തച്ഛൻ പ്രതിമയേക്കാൾ കേമത്വമുണ്ടാവുമോ എം.ടി.യുടെ പ്രതിമയ്‌ക്ക് ?!.എം.ടി.മലയാളത്തിന്റെ കാരണവരായ എഴുത്തുകാരൻതന്നെയാണ്.
എന്നാൽ തുഞ്ചൻ പറമ്പിൽ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതദർശനങ്ങൾക്ക് വിപരീതം പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ അമരക്കാരന് എഴുത്തച്ഛനേക്കാൾ പ്രസക്തിയുണ്ടെന്ന് കരുതുന്നത്
തെറ്റാണ്.
പുന്നക്കൽ കുട്ടിശ്ശങ്കരൻ നായർ, എസ്.കെ.പൊറ്റേക്കാട്, കെ.പി.കേശവമേനോൻ തുടങ്ങിയവരൊക്കെ തുഞ്ചൻപറമ്പിനെ പുരോഗതിയിലേക്ക് നയിച്ച മഹാരഥൻമാരാണ്. അവരുടെയൊക്കെ ഫോട്ടോകളാണ് തുഞ്ചൻപറമ്പിൽ വെച്ചിട്ടുള്ളത്. അതുപോലെ ഒരു ഫോട്ടോ വെച്ചാൽ പോരേ? വേണമെങ്കിൽ ഒരു പൂർണ്ണകായഫോട്ടോ തന്നെ വെക്കാം.
ഏതായാലും മന്ത്രിയുടെ ഈ ആഗ്രഹം വിവാദത്തിനു വഴി തെളിയിക്കുമെന്ന കാര്യം നിസ്തർക്കമാണ്.
തുഞ്ചൻപറമ്പ് ഒരു സ്വകാര്യട്രസ്റ്റിന്റെ കീഴിലാക്കി സ്വയംഭരണാവകാശം നൽകിയത് തെറ്റായ സർക്കാർ നടപടിയാണ്.
ഇതിനെതിരെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് രണ്ടു ട്രസ്റ്റിമാർക്ക് നോട്ടീസ് നടക്കാത്തതിനാൽ, ഹർജിക്കാരൻ തുടർനടപടികളെടുക്കാഞ്ഞതിനെ തുടർന്ന് – “No ടteps taken pettition dismised” എന്ന ഓർഡറിൽ തള്ളിപ്പോയതാണ്.
അതല്ലാതെ ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കുകയോ വിശദവാദം കേൾക്കുകയോ ചെയ്തിട്ടില്ല. ഹർജിയിൽ ഒരു വ്യവഹാരകാരണമുണ്ടെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് ഹർജി ഫയലിൽ സ്വീകരിച്ചത്. അന്നത്തെ സാംസ്കാരികവകുപ്പു മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം അതീവരഹസ്യമായി രൂപീകരിച്ച ട്രസ്റ്റ്
ഹൈക്കോടതി അസാധുവാക്കുമെന്ന്
എം.ടി. ഭയപ്പെട്ടിരുന്നുവെന്ന് എം.ടി.യുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞത് ഓർത്തു പോവുകയാണ്. നിലവിലെ തുഞ്ചൻ സ്മാരക ട്രസ്റ്റ് നിയമവിരുദ്ധമായിത്തന്നെയാണ് ഇപ്പോഴും തുടരുന്നത്. തലപ്പത്ത് എം.ടി. ഉള്ളതുകൊണ്ടാണ് ഇക്കാര്യത്തിൽ എതിർപ്പുള്ളവർ മൗനം തുടരുന്നത്. തുഞ്ചൻപറമ്പിൽ എം.ടി.യുടെ സ്മാരകം ( പ്രതിമ?) സ്ഥാപിക്കുമെന്ന മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന ഏതായാലും ട്രസ്റ്റിനെക്കുറിച്ച് ഒരു പുനർവിചിന്തനത്തിനും വഴി തെളിയിച്ചിരിക്കുന്നു.
നിയമവിരുദ്ധമായ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ഭാവി ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വരുമെന്നാണ് തോന്നുന്നത്. നിയമവും നീതിയും പൗരൻമാർക്ക് എല്ലാവർക്കും ഒരുപോലെ ബാധകമാവേണ്ടതാണല്ലോ.
എം.ടി.ക്ക് തുഞ്ചൻപറമ്പിൽത്തന്നെ സ്മാരകം വേണമോ എന്ന കാര്യം പുനഃപ്പരിശോധിക്കണം. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാലയാണ് അതിന് ഉചിതമായ സ്ഥലം എന്നാണ് എന്റെ അഭിപ്രായം.
തിരൂർ ദിനേശ്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by