World

വീണ്ടും ട്രൂഡോയെ പരിഹസിച്ച് ട്രംപ്; കാനഡയിലെ ഇടത് ഭ്രാന്തന്മാരാണ് യുഎസിനെ നശിപ്പിച്ചതെന്നും കാനഡ യുഎസിന്റെ 51ാം സ്റ്റേറ്റ് മാത്രമാണെന്നും ട്രംപ്

വീണ്ടും കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് പുതുതായി യുഎസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപ്. ട്രൂഡോയ്ക്ക് അയച്ച ക്രിസ്മസ് സന്ദേശത്തിലായിരുന്നു ട്രംപിന്‍റെ പുതിയ പരിഹാസം.

Published by

വാഷിംഗ്ടണ്‍: വീണ്ടും കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്ന് വിളിച്ച് പരിഹസിച്ച് യുഎസ് പ്രസിഡന്‍റായി സ്ഥാനമേല്‍ക്കാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപ്.. ട്രൂഡോയ്‌ക്ക് അയച്ച ക്രിസ്മസ് സന്ദേശത്തിലായിരുന്നു ട്രംപിന്റെ പുതിയ പരിഹാസം.

കാനഡയിലെ എന്‍ജിഒകള്‍ ഉള്‍പ്പെടുന്ന ഇടത് ഭ്രാന്തന്മാരാണ് യുഎസിനെ നശിപ്പിച്ചതെന്നായിരുന്നു ട്രംപിന്റെ ഒരു കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അമേരിക്കയിലെ എന്‍ജിഒകളെയും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇനി ആണും പെണ്ണും മാത്രമേ ഉണ്ടാകൂ എന്നും ട്രാന്‍ഡ് ജെന്‍ഡര്‍ ഉള്‍പ്പെടുന്ന മറ്റ് ലിംഗങ്ങളെ ഒഴിവാക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. എന്‍ജിഒകളുടെ സംസ്കാരം ഏറ്റവും കൂടുതല്‍ ശക്തിപ്പെടുന്നത് ഡമോക്രാറ്റുകളുടെ ഭരണകാലത്താണെന്നും ട്രംപ് പറയുന്നു.

ഈ ക്രിസ്മസ് ആശംസ നേരുന്ന കത്തില്‍ ട്രൂഡോയെ കാനഡയുടെ ഗവര്‍ണര്‍ എന്ന് മാത്രമാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. കാനഡ യുഎസിന്റെ ഭാഗമായ ഒരു സ്റ്റേറ്റാണെന്നും അതിലെ ഗവര്‍ണര്‍ മാത്രമാണ് ട്രൂഡോയെന്നും ട്രംപ് പറയുന്നു. ഒരു സ്വതന്ത്ര രാജ്യമല്ല, യുഎസിന്റെ 51ാമത്തെ സ്റ്റേറ്റ് മാത്രമാണ് കാനഡയെന്നും ട്രംപ് ഈ കത്തില്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by