ന്യൂഡൽഹി : ഇന്ത്യയിൽ താമസിച്ച് പഠിച്ച് ഇന്ത്യക്കാരായ സ്ത്രീകളെയും , ഹിന്ദുത്വത്തെയും അധിക്ഷേപിച്ച ബംഗ്ലാദേശി വിദ്യാർത്ഥികളെ പുറത്താക്കി അലിഗഡ് മുസ്ലീം സർവകലാശാല.ഹമൂദ് ഹസൻ, സാമിയുൾ ഇസ്‌ലാം എന്നീ മുസ്‌ലിം വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്.
സനാതന ധർമ്മം പ്രചരിപ്പിക്കുന്ന ഇസ്‌കോൺ എന്ന സംഘടനയെ തീവ്രവാദ സംഘടനയെന്ന് ആക്ഷേപിച്ച് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മാത്രമല്ല സ്ത്രീകളെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങളും നടത്തിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആരിഫ് ഉർ റഹ്മാനെ താക്കീത് നൽകിയാണ് അയച്ചത്. മാത്രമല്ല ഇപ്പോൾ ബി എ വിദ്യാർത്ഥിയായ റഹ്മാന് ഇവിടെ തുടർപഠനവും ഇനി സാദ്ധ്യമാകില്ല.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക മതമൗലികവാദ സർക്കാർ ഇസ്‌കോണിനെ തീവ്രവാദ സംഘടനയെന്ന് വിളിക്കുകയും ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: