സോഷ്യൽ മീഡിയയുടെ താരമാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്ന ബോബിയെ ബോചെ എന്നാണ് ആരാധകർ വിളിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖങ്ങളിലെ തുറന്നുപറച്ചിലുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ട്രോൾ ചെയ്യപ്പെട്ടിട്ടുണ്ട് വിവാദമായിട്ടുണ്ട്. തന്റെ ബിസിനസിന്റെയും ബ്രാന്റിന്റെയും വളർച്ചയ്‌ക്ക് സോഷ്യൽമീഡിയയേയും ആളുകളെയും എങ്ങനെ പ്രയോചനപ്പെടുത്തമെന്ന് കൃത്യമായി ബോച്ചെയ്‌ക്ക് അറിയാം
എന്നാൽ ചിലപ്പോഴൊക്കെ അതിര് വിട്ട വാക്കുകളുടെയും പ്രവൃത്തിയുടേയും പേരിൽ എയറിൽ കയറിയിട്ടുമുണ്ട്. അത്തരത്തിൽ അടുത്തിടെ ബോച്ചെ നടി ഹണി റോസിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വലിയ രീതിയിൽ വൈറലായിരുന്നു. വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഒരു പൊതുവേദിയിൽ വെച്ച് ബോബി ചെമ്മണ്ണൂർ താരത്തിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
ഹണി റോസ് ബോബി ചെമ്മണ്ണൂരിനൊപ്പം ഒരേ വേദിയിൽ നിൽക്കുമ്പോഴാണ് ഈ സംഭവം നടന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വലറിയും താരം സന്ദർശിച്ചിരുന്നു. ഒരു നെക്ലേസ് കഴുത്തിൽ അണിയച്ചതിനുശേഷം ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒന്ന് കറക്കി. നേര നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത് എന്നായിരുന്നു ബോബി ചെമ്മണ്ണൂർ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രമായ കുന്തിദേവിയെ ഓർമ വരുമെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് ബോബി പറഞ്ഞു. ഈ രണ്ട് പരാമർശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനും വഴി വെച്ചിരുന്നു. ബോബി ചെമ്മണ്ണൂർ ഒരുപാട് പേരെ സഹായിക്കുന്നുണ്ട്.
സത്പ്രവൃത്തികൾ ചെയ്യുന്നുണ്ട് എന്നതൊക്കെ അംഗീകരിക്കുന്നു. എന്നാൽ ഇതിന്റെ എല്ലാം മറവിൽ നടത്തുന്ന സ്ത്രീ വിരുദ്ധതയും ധ്വയാർത്ഥ പദ പ്രയോഗങ്ങളും അംഗീകരിക്കാൻ കഴിയുന്നതല്ല. ചാരിറ്റി ചെയ്യുന്നത് കൊണ്ട് ഒരു ഹീറോയായി ഇയാളെ അംഗീകരിക്കുന്നവർക്കാണെകിൽ ഇതെല്ലാം ഒരു ഹീറോയുടെ ഹീറോയിസം മാത്രം എന്നാണ് പലരും വിമർശിച്ച് പറഞ്ഞത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഹണി റോസിനെ കുന്തിദേവിയുമായി ഉപമിച്ചത് എന്നതിനുള്ള വിശദീകരണം നൽകിയിരിക്കുകയാണ് ബോച്ചെ.
കഴിഞ്ഞ ദിവസം ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു പ്രതികരണം. കുന്തിദേവിയുടെ കഥ വായിച്ചാൽ നമുക്ക് അതിൽ അവരെ കുറിച്ചുള്ള വിവരണം കാണാം. അവരുമായി ബന്ധപ്പെട്ട കഥകളും കാണാം. ആ ഒരു തീം എടുത്തിട്ടാണ് ഇവിടെ ഹണി റോസിനെ കുന്തിദേവിയായി ചിത്രീകരിച്ചത്.
പക്ഷെ പലരും ഹണി റോസിന് (കൈകൊണ്ട് ആംഗ്യം കാണിക്കുന്നു) പിൻഭാഗം കൂടുതലുള്ളതുകൊണ്ടാണ് അങ്ങനെ ഞാൻ വിളിച്ചതെന്ന് പറഞ്ഞു. പലരും പലതും പറഞ്ഞു. അങ്ങനെ പലതും എടുക്കാനുള്ള ഓപ്ഷനുണ്ട് ഞാൻ ഒരു ജെമിനിയാണ്. ഈ നക്ഷത്രക്കാർ ഡ്യൂയൽ ക്യാരക്ടറുള്ളവരായിരിക്കും. ഇന്നത്തെ മൂഡ് വേറെ നാളത്തെ മൂഡ് വേറെ എന്നിങ്ങനെയായിരിക്കും. ഓരോ ദിവസവും വ്യത്യസ്ത വ്യക്തിയായിരിക്കും. എപ്പോഴും രണ്ട് ഓപ്ഷനുണ്ടാകും.
കുന്തിദേവിയെ വർണിക്കുന്നതും അവരുടെ കഥയുമായി ബന്ധപ്പെടുത്തിയും എടുക്കാം അല്ലാതെ ആകാരവടിവ് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞതെന്നും ചിന്തിക്കാം. ആവശ്യക്കാർക്ക് ആവശ്യമുള്ളതൊക്കെയുണ്ട്. ആരെയും വിഷമിപ്പിക്കരുത് എന്നത് മാത്രമെ ഉദ്ദേശമുള്ളു എന്നാണ് ബോച്ചെ പറഞ്ഞത്. ശേഷം തന്റെ ഓഫീസ് ജീവനക്കാരെ കുറിച്ചും ബോച്ചെ വാചാലനായി.
പ്രപ്പോസൽസ് എനിക്ക് ഇഷ്ടം പോലെ വരാറുണ്ട്. ഇഷ്ടമാണെന്ന് പലരും പറയാറുണ്ട്. ഇഷ്ടങ്ങൾ പലവിധമുണ്ടല്ലോ. ഡേറ്റിങിനും പോകാറുണ്ട്. കളങ്കമില്ലാത്തതുകൊണ്ടാണ് എല്ലാം തുറന്ന് സംസാരിക്കാൻ കഴിയും. ഞാൻ സ്റ്റാഫുമായും ഫ്രണ്ട്ലിയാണ്. സാർ, മുതലാളി എന്നൊന്നും വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. വീണ്ടും അത് ആവർത്തിച്ച് വിളിക്കുന്നവർക്ക് ഓഫീസിൽ ഫൈനിട്ടിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക