ആലപ്പുഴ: മൂന്നാമത് കേരള സംസ്ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴ ജ്യോതിനികേതന്‍ സ്‌കൂളില്‍ ആരംഭിച്ചു. കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന റോട്ടറി ട്രോഫിക് വേണ്ടി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള കേരള സംസ്ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം റൊട്ടേറിയന്‍ മേജര്‍ ഡോണര്‍ ടീന ആന്റണി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് നിര്‍വ്വഹിച്ചു.
ആണ്‍കുട്ടികളില്‍ 13 ജില്ലകളും പെണ്‍കുട്ടികളില്‍ 9 ജില്ലകളും ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ഈ 4 ദിവസത്തെ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും. ആണ്‍കുട്ടികളുടെ ആദ്യ മത്സരത്തില്‍ ഇടുക്കി പാലക്കാടിനെ(43-40) തോല്‍പ്പിച്ചു. മറ്റ് ലീഗ് മത്സരങ്ങളില്‍ തിരുവനന്തപുരം പത്തനംതിട്ടയെയും (53-12) തൃശൂര്‍ കൊല്ലത്തെയും (40-15) തോല്‍പ്പിച്ചു. പെണ്‍കുട്ടികളുടെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് പാലക്കാടിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: