Kerala

കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര തകർന്നു ; പതിനേഴുകാരന് ദാരുണാന്ത്യം

Published by

കൊല്ലം: കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് പതിനേഴുകാരന് ദാരുണാന്ത്യം. ചാത്തിനാംകുളം സ്വദേശി അനന്തു ആണ് മരിച്ചത്. കരികോട് ഉപയോഗശൂന്യമായ ഫാക്ടറിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അനന്തു ഇവിടെ എത്തിയതെന്നാണ് വിവരം. മേല്‍ക്കൂര തകര്‍ന്നതിന് പിന്നാലെ കെട്ടിടത്തോട് ചേര്‍ന്നുള്ള മതിലും തകര്‍ന്നു. രണ്ട് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

ബാങ്ക് ജപ്തി ചെയ്തതിനെ തുടര്‍ന്ന് കശുവണ്ടി ഫാക്ടറി ഏറെ നാളായി അടച്ചുകിടക്കുകയാണ്. രാത്രികാലത്ത് സ്ഥലത്ത് സാമൂഹിക വിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പുറമേ കെട്ടിടത്തിന് ബലക്ഷയവുമുണ്ടായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by