ആലപ്പുഴ: ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.
ഇന്നോവയിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ പാതിവഴിയില്‍ യുവാവ് രക്ഷപ്പെട്ടതോടെ സംഘം വാഹനം ഉപേക്ഷിച്ച് കടന്നു.
യുവാവിനെ തട്ടിക്കൊണ്ട് പോകവെ സംഘം സംഞ്ചരിച്ച ഇന്നോവ റോഡിന് നടുവിലെ ഡിവൈഡറില്‍ ഇടിച്ചു. ഈ വേളയില്‍ കാറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച് യുവാവ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി രക്ഷപ്പെട്ടു. ഇതോടെ ഇന്നോവ ഉപേക്ഷിച്ച സംഘം പിന്നാലെ എത്തിയ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു.തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നത് അഞ്ചുപേരാണെന്ന് ഷംനാദ് പറഞ്ഞു.സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: