ഹൈദരാബാദ് : ശബരിമലയിൽ പോകാൻ മാലയിട്ട് നിന്ന അയ്യപ്പഭക്തനെ ആക്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ . സിയാവുൾ ഹഖ് എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് . പിന്നാലെ സിയാവുൾ ഹഖ് അയ്യപ്പഭക്തന്റെ കാലിൽ തൊട്ട് വണങ്ങി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.ഇതിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്.
പോലീസ് ഈ കേസ് നിസ്സാരമായി കാണുന്നില്ലെന്നും ആരെങ്കിലും നിയമം കൈയിലെടുക്കുകയാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും മദനപ്പള്ളി എസ്പി വിദ്യാസാഗർ നായിഡു പറഞ്ഞു. ഡിസംബർ 25 ന് വൈകുന്നേരം ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം.റോഡരികിൽ നിർത്തിയിട്ടിരുന്ന സിയാവുളിന്റെ ഇരുചക്ര വാഹനം മാറ്റാൻ വെങ്കിടേഷ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനിടയാക്കിയത് .
സിയാവുൾ വെങ്കിടേഷിനോട് ദേഷ്യപ്പെടുകയും തർക്കിക്കുകയും ചെയ്തു . കഴുത്തിൽ കിടന്ന അയ്യപ്പ മാല വലിച്ച് പൊട്ടിക്കുകയും ഷർട്ട് വലിച്ച് കീറുകയും ചെയ്തു.മുൻപും ഇത്തരത്തിൽ ആക്രമണങ്ങൾ അയ്യപ്പഭക്തർക്ക് നേരെ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: