ന്യൂഡല്‍ഹി: സ്റ്റുഡന്റ് വിസയില്‍ എത്തുന്നവരെ അനധികൃതമായി യുഎസിലേക്ക് കടത്തുന്നതില്‍ കാനഡയിലെ 260 കോളേജുകള്‍ക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു. ഇന്ത്യയിലെ എണ്ണൂറോളം ഏജന്റുമാര്‍ ഇതിന്‌റെ ഭാഗമായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. രണ്ടുവര്‍ഷം മുന്‍പ് കാനഡ അതിര്‍ത്തി കടക്കുന്നതിനിടെ ഗുജറാത്തില്‍ നിന്നുള്ള ജഗദീഷ് പട്ടേലും ഭാര്യ വൈശാലിയും രണ്ട് കുഞ്ഞുമക്കളും മരിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. മനുഷ്യക്കടത്തുകാര്‍ ഇവരെ യു. എസ്. കാനഡ അതിര്‍ത്തിയില്‍ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്നാണ് ഇ ഡിയുടെ നിഗമനം. നേരായ മാര്‍ഗത്തില്‍ യു. എസിലേക്ക് കടക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കാര്യം നടക്കുമെന്നതിനാല്‍ ഏറെപ്പേര്‍ ഈ കുറുക്കുവഴി തേടിയിട്ടുണ്ട്. എങ്കില്‍ പോലും സ്റ്റുഡന്‌റ് വിസയ്‌ക്കും യുഎസിലേക്ക് കടക്കാനുമായി 50 ലക്ഷത്തോളം രൂപ ഏജന്റുമാര്‍ ഈടാക്കുന്നുണ്ടെന്നാണ് വിവരം. പരിശോധനയില്‍ നാഗപൂര്‍, മുംബൈ എന്നിവിടങ്ങളിലെ രണ്ട് ഏജന്റുമാര്‍ വഴി മാത്രം 35000 പേരെ ഇത്തരത്തില്‍ കടത്തി എന്നാണ് പ്രാഥമിക കണക്കെന്ന് ഇ.ഡി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: