തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാതെയും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനകം) രജിസ്റ്റര്‍ ചെയ്യാതെയും സീനിയോറിറ്റി നഷ്ടപ്പെട്ട ഡിസംബര്‍ 31ന് അന്‍പത് വയസ് പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് മാര്‍ച്ച് 18 വരെ അവസരമുണ്ട്. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ നേരിട്ടോ / ദൂതന്‍ മുഖേനയോ അസല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം രജിസ്‌ട്രേഷന്‍ കാര്‍ഡുമായി ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: