Kerala

ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

കുമരകം- മുഹമ്മ റൂട്ടില്‍ സര്‍വീസ് ബോട്ടില്‍ നിന്നും കായലിലേക്ക് ചാടുകയായിരുന്നു

Published by

കോട്ടയം: ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലില്‍ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്റെ (56, തമ്പി) മൃതദേഹമാണ് കണ്ടെത്തിയത്.

കുമരകം- മുഹമ്മ റൂട്ടില്‍ സര്‍വീസ് ബോട്ടില്‍ നിന്നും കായലിലേക്ക് ചാടുകയായിരുന്നു അദ്ദേഹം.ഇന്നലെയാണ് കായലില്‍ ചാടിയത്.

അഗ്നിശമനസേനയും സ്‌കൂബാ ടീം അംഗങ്ങളും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കായലിന്റെ മധ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by