ന്യൂദല്‍ഹി: രാജ്യത്തെ സഹകരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച് പുതിയ പതിനായിരത്തിലധികം വിവിധോദ്ദേശ്യ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങള്‍ തുടങ്ങിയവ രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
പുതിയ സഹകരണ സംഘങ്ങള്‍ക്കുള്ള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെസി സി), മൈക്രോ എടിഎമ്മുകള്‍ എന്നിവയും പുസയിലെ ഐ സിഎആര്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന സഹകരണ സംഘങ്ങളുടെ ദേശീയ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വിതരണം ചെയ്തു. പഞ്ചായത്തുകളില്‍ വായ്പ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും സാമ്പത്തിക ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ സാമ്പത്തിക സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഗ്രാമീണ ജനതയ്ക്ക് വിവിധ പദ്ധതികളില്‍ നിന്ന് പ്രയോജനം ലഭിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ പങ്കാളികളാകുന്നതിനും ഇതുവഴി ഒരുക്കുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രാദേശിക സമൂഹങ്ങളെ, പ്രത്യേകിച്ച് സ്ത്രീകള്‍ നയിക്കുന്ന പഞ്ചായത്തുകളെ സഹകരണ സംഘങ്ങളിലൂടെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അമിത് ഷാ, പുതിയ സഹകരണ സംഘങ്ങള്‍ ഗ്രാമീണ മേഖലകളില്‍ സ്വാശ്രയത്വവും സാമ്പത്തിക ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി.
സഹകരണ മേഖല ഭാരതത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആണ്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഗ്രാമീണ കാര്‍ഷിക മേഖലയുടെയും കുടില്‍ വ്യവസായത്തിന്റെയും വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സ്ത്രീകളുടെയും സമൂഹത്തിന്റെയും ശാക്തീകരണം എന്നിവയ്ക്ക് പ്രധാന ചാലകമായി വര്‍ത്തിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
പുതിയ സഹകരണ സംഘങ്ങള്‍ സാമ്പത്തിക സേവനങ്ങള്‍ മാത്രമല്ല, ഗ്രാമീണ സമൂഹങ്ങള്‍ക്ക് ഒത്തുചേരാനും സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള വേദിയായും വര്‍ത്തിക്കും.
ചടങ്ങില്‍ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോപാദനം, പഞ്ചായത്തീരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് (ലാലന് സിങ്) സഹകരണ വകുപ്പ് സഹമന്ത്രിമാരായ കൃഷ്ണന് പാല്, മുരളീധര്‍ മുഹര്‍, സഹകരണ സെക്രട്ടറി ആശിഷ് ഭൂട്ടാനി, ഫിഷറീസ് സെക്രട്ടറി അഭിലാഷ് ലിഖി, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി, നബാര്‍ഡ് ചെയര്മാന് കെ വി ഷാജി, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്മാന് ഡോ. മീനേഷ് സി. ഷാ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: