ആലപ്പുഴ:നഗരസഭയില്‍ താത്കാലിക ജീവനക്കാരന് ആത്മഹത്യക്ക് ശ്രമിച്ചു. ജെസിബി ഓപ്പറേറ്റര്‍ സൈജന് ആണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്.
നഗരസഭയില്‍ റിവ്യൂ യോഗത്തിനിടെ നഗരസഭ സെക്രട്ടറിയുടെ ഓഫീസിലേക്ക് കയറിചെന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. താത്കാലിക ജോലി 24 വര്‍ഷമായി ചെയ്യുന്ന ഇയാളെ സ്ഥിരപ്പെടുത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം.
നഗരസഭാ സെക്രട്ടറിയുടെ ശരീരത്തിലേക്കും പെട്രോള്‍ തെറിച്ചു വീണെങ്കിലും തീ കൊളുത്തുന്നതിന് മുന്‍പ് ഇയാളെ മറ്റുള്ളവര്‍ പിടിച്ചുമാറ്റി. ആലപ്പുഴ നഗരസഭാ സെക്രട്ടറി മുംതാസ് നല്കിയ പരാതിയില്‍ സൈജനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: