തിരുവനന്തപുരം: ഇനി ഇതുപോലെയൊരു എം.ടി. ഉണ്ടാകില്ല. ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല. നമ്മളെ ചിന്തിപ്പിച്ച ശക്തനായ പത്രാധിപരാണ് എം.ടി. സിനിമയിൽ തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി. അതുവരെ കണ്ട തിരക്കഥയല്ല എം.ടി. വന്നതിനുശേഷം സിനിമയിൽ കണ്ടു തുടങ്ങിയതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ചെറുകഥയിലും അദ്ദേഹം മാതൃകയായിരുന്നു. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദർശനമാണെന്നും ശ്രീകുമാരൻ തമ്പി. എം.ടി. വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ് എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച വ്യക്തിയാണ് എം.ടി. സ്വന്തം അനുഭവങ്ങളാണ് അദ്ദേഹം കാച്ചി കുറുക്കി മറ്റൊരു രീതിയിൽ അവതരിപ്പിച്ചത്. നമുക്ക് ഇനി ഇതുപോലെ ഒരു സാഹിത്യകാരൻ ഉണ്ടാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ഇനി ഇതുപോലെയൊരു എം.ടി. ഉണ്ടാകില്ല. ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല. നമ്മളെ ചിന്തിപ്പിച്ച ശക്തനായ പത്രാധിപരാണ് എം.ടി. സിനിമയിൽ തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി. അതുവരെ കണ്ട തിരക്കഥയല്ല എം.ടി. വന്നതിനുശേഷം സിനിമയിൽ കണ്ടു തുടങ്ങിയതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ചെറുകഥയിലും അദ്ദേഹം മാതൃകയായിരുന്നു. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദർശനമാണെന്നും ശ്രീകുമാരൻ തമ്പി. എം.ടി. വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ് എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച വ്യക്തിയാണ് എം.ടി. സ്വന്തം അനുഭവങ്ങളാണ് അദ്ദേഹം കാച്ചി കുറുക്കി മറ്റൊരു രീതിയിൽ അവതരിപ്പിച്ചത്. നമുക്ക് ഇനി ഇതുപോലെ ഒരു സാഹിത്യകാരൻ ഉണ്ടാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
എംടി മരിച്ചുവെന്ന് പറഞ്ഞാൽ അത് മലയാള സാഹിത്യത്തിന്റെ ഒരു യുഗം അവസാനിച്ചുവെന്നാണ്. അതിൽ സംശയമില്ല. – ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: