കോട്ടയം: ഇന്ന് അച്ചടിമഷി പുരണ്ട് പുറത്തുവരേണ്ടിയിരുന്ന അനുസ്മരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കി പത്രമില്ലാത്ത ദിവസത്തിലേക്ക് എം.ടി വാസുദേവന്‍ നായര്‍ എന്ന പത്രകുലപതിയുടെ മടക്കം. ഇന്നലെ
ക്രിസ്മസ് അവധിയായിരുന്നതിനാല്‍ പത്രങ്ങളൊന്നും ഇറങ്ങാത്ത ദിവസമായിപ്പോയി ഇന്ന്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന എം.ടിയുടെ നിര്യാണം അപ്രതീക്ഷിതമായിരുന്നില്ല. അതിനാല്‍ തന്നെ ദിനപത്രങ്ങളെല്ലാം ഒട്ടേറെ അനുസ്മരണങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക പതിപ്പുകള്‍ തയ്യാറാക്കിവച്ചിരുന്നു. എന്നാല്‍ അതു പുറത്തിറക്കാന്‍ ഒരിക്കല്‍ പത്രാധിപര്‍ കൂടിയായിരുന്ന എം. ടി കാത്തുനിന്നില്ല. ആ പേജുകള്‍ ഇ പേപ്പര്‍ ആക്കി സോഷ്യല്‍ മീഡിയില്‍ പോസ്റ്റു ചെയ്യുകയാണ് പത്രങ്ങള്‍.
ഏറെക്കാലം മാതൃഭൂമി പത്രാധിപരായി എം.ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക