Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എം.ടി: തലമുറഭേദമില്ലാതെ ആരാധകരെ സൃഷ്ടിച്ച ഏകാന്തവിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 09:01 am IST
in Kerala, Literature
ഫോട്ടോ : എം ആര്‍ ദിനേശ്കുമാര്‍

ഗദ്യംകൊണ്ട് കവിതയെഴുതിയ  മഹാപ്രതിഭയാണ് എം.ടി. വാസുദേവന്‍ നായര്‍. മലയാള ഭാവനയുടെ തിരുസന്നിധിയില്‍ അദ്ദേഹം സമര്‍പ്പിച്ചകഥകളും നോവലുകളും തിരക്കഥകളും അതിവിപുലമായ അര്‍ത്ഥപ്രപഞ്ചം സൃഷ്ടിച്ചുകൊണ്ട് കാലിച്ചിതലിന്റെ ആക്രമണമേറ്റു ജീര്‍ണിക്കാതെ തീവ്രകാന്തിയോടെ നിലകൊണ്ടു.  ആസ്വാദനശീലങ്ങളും മൂല്യനിര്‍ണയ മാനദണ്ഡങ്ങളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടും എംടിയുടെ ജനപ്രീതിക്ക് തെല്ലും കുറവുണ്ടായിട്ടില്ല. സര്‍ഗപ്രതിഭയുടെ പരാഗരേണുക്കള്‍ പുരളാത്ത ഒരു കലാസൃഷ്ടിയും ആ തൂലികത്തുമ്പില്‍ നിന്ന് പിറന്നുവീണിട്ടില്ല. ”എംടിയൊരിക്കലും എംപ്റ്റിയാവില്ല” എന്നെഴുതിയപ്പോള്‍ കുഞ്ഞിണ്ണിമാഷ് മനസ്സില്‍ കണ്ടതും ഇതേ സത്യം തന്നെ. തലമുറഭേദമില്ലാതെ ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഏകാന്തവിസ്മയത്തിന്റെ പേരാണ് എം.ടി. വാസുദേവന്‍ നായര്‍.

കല ജീവിതം തന്നെയാണെന്ന് കുട്ടികൃഷ്ണമാരാര്‍ പ്രഖ്യാപിച്ചതിന്റെ പ്രത്യക്ഷസാക്ഷ്യങ്ങളാണ് എംടി പണിതുയര്‍ത്തിയ അക്ഷരഗോപുരങ്ങള്‍. എംടി ചെത്തിക്കോരിയ കഥയുടെ നാട്ടുപാതകള്‍ ഗൃഹാതുരതയും നിഴലും നിറവും നിറഞ്ഞ ആസ്വാദനത്തിന്റെ പാരിതോഷികങ്ങളായി നാമിന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. കവിതകൊണ്ട് ചങ്ങമ്പുഴ സൃഷ്ടിച്ച കാല്പനിക ലോകത്തിന് സമാനമായൊരു ലോകം തനതായ ബിംബകല്‍പനകളിലൂടെയും കഥനമുഹൂര്‍ത്തങ്ങളിലൂടെയും സൃഷ്ടിച്ചത് പൊറ്റക്കാടിനൊപ്പം എം.ടി. വാസുദേവന്‍നായരായിരുന്നുവെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. എംടിയുടെ ഭാവനാസ്പര്‍ശമേല്ക്കുമ്പോള്‍ ചരിത്രവും ഐതിഹ്യവും പുരാണവും പുതിയ രൂപഭാവങ്ങളാര്‍ജ്ജിക്കുന്നു.

രണ്ടാമൂഴവും വൈശാലിയും ഒരു വടക്കന്‍ വീരഗാഥയും പെരുന്തച്ചനും പഴശിരാജയും ഭാവുകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠിതമായത് ക്ഷീണിക്കാത്ത മനീഷിയും മഷിയുണങ്ങീടാത്ത പൊന്‍പേനയുമായി എംടി ജാഗ്രതയോടെ നിലകൊള്ളുന്നതുകൊണ്ടാണ്. ജീവിതത്തിന്റെ ക്രിയാവിചിത്രമായ ബാഹ്യസ്പന്ദനങ്ങളേക്കാള്‍ മാനസികലോകത്തിന്റെ ചലനങ്ങള്‍ സൂക്ഷ്മമായി ഒപ്പിയെടുത്തുകൊണ്ടാണ് എംടി അക്ഷരോപാസന നാളിതുവരെ നിര്‍വഹിച്ചുപോന്നത്. വള്ളുവനാട് ഗ്രാമീണ ജീവിത പശ്ചാത്തലത്തില്‍, ക്ഷയോമുഖമായ നായര്‍ത്തറവാടുകളില്‍ രൂപം കൊണ്ട സംഘര്‍ഷങ്ങളെ ആഴത്തില്‍ ചിത്രീകരിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. കാലത്തിന്റെയും ചരിത്രത്തിന്റെ ഗതിപരിണാമങ്ങളെയും അസ്വസ്ഥതകളെയും സൈദ്ധാന്തികഭാരങ്ങളില്ലാതെ വരച്ചുകാട്ടുന്നതില്‍ എംടിയോളം വിജയിച്ച എഴുത്തുകാരനുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം. ആധുനികതയുടെയും ഉത്തരാധുനികതയുടെയും പ്രളയപ്പാച്ചിലില്‍ പേരിളകാതെ നിന്ന മഹാവൃക്ഷം കൂടിയാണ് എം.ടി. വാസുദേവന്‍ നായര്‍.

മോഹഭംഗത്തിന്റെയും ആത്മനിന്ദയുടെയും പശ്ചാത്താപത്തിന്റെയും പകയുടെയും പ്രണയത്തിന്റെയും ശാലീനതയുടെയും ആഴമെന്തെന്നത് ഏറിയകൂറും മലയാളിക്ക് ബോധ്യമായത് എംടിയെ വായിച്ചനുഭവിച്ചപ്പോഴാണ്. നഗരപ്രവാസികളായ യുവാക്കളുടെ അന്തസംഘര്‍ഷങ്ങളെയും സ്വന്തമായി വള്ളവും വലയുമുള്ള ഈ മഹാപ്രതിഭ പിഴവുകളില്ലാതെ കാട്ടിത്തന്നിട്ടുണ്ട്.

ഒ.വി. വിജയനും എം. മുകുന്ദനും മറ്റും സൃഷ്ടിച്ച സമൂഹഭ്രഷ്ടരും നിഷേധികളുമായ നായകന്മാരുടെ പൂര്‍വരൂപങ്ങള്‍ എം.ടിയുടെ കഥാപ്രപഞ്ചത്തില്‍ നിന്ന് കണ്ടെടുക്കാനാവും. ഇരുട്ടിന്റെ ആത്മാവ്, വാനപ്രസ്ഥം, ഷെര്‍ലക്, വളര്‍ത്തുമൃഗങ്ങള്‍, ചെറിയ ചെറിയ ഭൂകമ്പങ്ങള്‍, ഒരു പിറന്നാളിന്റെ, ഓര്‍മ, കുട്ട്യേടത്തി, ബന്ധനം, സുകൃതം തുടങ്ങിയ ചെറുകഥകള്‍ ഭാവഗീതത്തിന്റെ തലത്തിലേക്ക് കഥ ഉയര്‍ത്തിയതിന്റെ തെളിവുകളാണ്.

മഞ്ഞ്, നാലുകെട്ട്, കാലം, രണ്ടാമൂഴം, അസുരവിത്ത്, വാരാണസി തുടങ്ങിയ നോവല്‍ ശില്‍പ്പങ്ങള്‍ മലയാളിയുടെ സൗന്ദര്യശീലങ്ങളെ തന്നെ പുതുക്കിപ്പണിതിട്ടുണ്ട്. ആത്മ സ്പര്‍ശമുള്ള ഭാഷയും സങ്കീര്‍ണസ്വാഭാവികങ്ങളായ കഥാപാത്രങ്ങളുടെ സാന്നിധ്യവും ദേശകാലങ്ങളെപ്പോലും പുനര്‍നിര്‍വചിക്കുന്ന ആഖ്യാനതന്ത്രത്തിന്റെ മികവും ഈ നോവലുകളെ ജനപ്രിയമാക്കി. ആന്തിരക ശൈഥില്യങ്ങളിലും വിധി പ്രഹരങ്ങളിലും പെട്ടുഴലുന്ന മനുഷ്യരാണ് എംടിയുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും. ശക്തമായ പരസ്യമുദ്രകളും അനുഷ്ഠാനാന്തരീക്ഷവും കൊണ്ട് നിര്‍ഭരമാണ് എംടിയുടെ സര്‍ഗപ്രപഞ്ചം.

സവര്‍ണഫ്യൂഡല്‍ പ്രത്യയശാസ്ത്രവും വരേണ്യഭാഷയും പ്രചരിപ്പിച്ച എഴുത്തുകാരനായി എം.ടിയെ മുദ്രകുത്തുവാന്‍ ചില കേന്ദ്രങ്ങള്‍ കുറേനാളായി പരിശ്രമിച്ചുവരുന്നുണ്ട്. നിളയും നിലവിളക്കും സര്‍പ്പക്കാവും സന്ധ്യാനാമജപവും ക്ഷേത്രവും കാവും നാലുകെട്ടും തുളസിത്തറയും നിറഞ്ഞ എംടിയുടെ സര്‍ഗാത്മകതയോട് ഒരുതരം പ്രതികാരഭാവമാണവര്‍ക്ക്. ഒ.വി. വിജയനോടും പി. കുഞ്ഞിരാമന്‍നായരോടും ഇതേ മനോഭാവമാണ് ഇവര്‍ വച്ചുപുലര്‍ത്തുന്നത്. കേരളീയതയോടും ഭാരതീയതയോടും ഒന്നുപോലെ അസഹിഷ്ണുത കാട്ടുന്ന ഇക്കൂട്ടരുടെ ഗൂഢോദ്ദേശ്യം എംടി വേണ്ടവിധം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന സംശയം ബാക്കിയാവുന്നു. വ്യാസദര്‍ശനത്തിന്റെ ആഴവും ഗരിമയും വേണ്ടത്ര ഗ്രഹിക്കാതെ എംടിയെഴുതിയ ‘രണ്ടാമൂഴം’ എന്ന നോവലിനെതിരെ മാത്രം ഇക്കൂട്ടര്‍ ഒന്നും പറഞ്ഞുകണ്ടിട്ടുമില്ല. എംടി അധ്യക്ഷനായ തിരൂര്‍ തുഞ്ചന്‍പറമ്പിലെ എഴുത്തച്ഛന്‍ സ്മാരകത്തില്‍ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കുവാന്‍ സാംസ്‌കാരിക കേരളമൊന്നാകെ ആവശ്യപ്പെട്ടപ്പോള്‍ തടസവാദങ്ങളുന്നയിച്ചവരും ഇക്കൂട്ടര്‍ തന്നെ. .

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരെന്ന നിലയില്‍ എംടി  പ്രവര്‍ത്തിച്ച കാലഘട്ടം ഭാഷയ്‌ക്കും സാഹിത്യത്തിനും അഭികാമ്യമായ ദിശാവ്യതിയാനം നിര്‍ദ്ദേശിച്ചത് നന്ദിയോടെ ഇത്തരുണത്തില്‍ സ്മരിക്കട്ടേ. കാഥികന്റെ പണിപ്പുര എന്ന കൃതിയെഴുതി കഥനകലയുടെ മാന്ത്രികലോകത്തിലേക്ക് മലയാളിയെ കൈപിടിച്ചുനടത്തിയതും മറക്കാനാവില്ല. ‘ഗോപുരനടയില്‍’ എന്ന നാടകമെഴുതി നാടക സാഹിത്യശാഖയ്‌ക്ക് പുതിയ മാനങ്ങളേകിയത് വേണ്ടതുപോലെ നിരൂപകര്‍ മനസ്സിലാക്കിയിട്ടില്ല എന്നുകൂടി സൂചിപ്പിക്കട്ടെ. നിര്‍മാല്യവും കടവും പരിണയവും സദയവും പഞ്ചാഗ്നിയും സുകൃതവും നഖക്ഷതങ്ങളും ഓളവും തീരവും അഭ്രപാളിയില്‍ സൃഷ്ടിച്ച അനശ്വരതയുടെ മുദ്രകളായി. എഴുതിയ യാത്രാവിവരണങ്ങളും ലേഖനങ്ങളും മുന്തിയ കൃതികള്‍ തന്നെ.

Tags: PICKMT Vasudevan NairSpecial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

Kerala

തുഞ്ചന്‍പറമ്പില്‍ എം.ടി. സ്മാരകം വേണ്ടെന്ന് എഴുത്തച്ഛന്‍ സമാജം; സംസ്ഥാന സമ്മേളനം 28ന് തൃശൂരില്‍

എംടിയുടെ ആദ്യഭാര്യയായ പ്രമീളനായരെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറം ചട്ട (ഇടത്ത് നിന്നും രണ്ടാമത്) ദീദി ദാമോദരനും എംടിയുടെ മകള്‍ അശ്വതിയും (വലത്തേയറ്റം)
Kerala

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.